---
title: "കണ്ണൂരിൽ വൻവാഷ് ശേഖരം പിടികൂടി നശിപ്പിച്ചു."
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/266596/kannur"
published_at: "2025-01-29T12:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6799d7131bd15_IMG-20250129-WA0020.jpg"
keywords: []
---

# കണ്ണൂരിൽ വൻവാഷ് ശേഖരം പിടികൂടി നശിപ്പിച്ചു.

> **Lead Summary:** കണ്ണൂർ : തളിപ്പറമ്പ് എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ അഷ്‌റഫ്‌ മലപ്പട്ടത്തിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പരിയാരം പഞ്ചായത്തിലെ ചെറിയൂരിൽ വൻവാഷ് ശേഖരം പിടികൂടി നശിപ്പിച്ചു.

## Article Content

കണ്ണൂർ : തളിപ്പറമ്പ് എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ അഷ്‌റഫ്‌ മലപ്പട്ടത്തിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പരിയാരം പഞ്ചായത്തിലെ ചെറിയൂരിൽ വൻവാഷ് ശേഖരം പിടികൂടി നശിപ്പിച്ചു.

ചാരായം വാറ്റാൻ പാകപ്പെടുത്തിയ 115ലിറ്റർ വാഷാണ് കണ്ടെത്തി നശിപ്പിച്ചത്. പ്രതിയെ കുറിച്ച് അന്വേഷണം ഊർജിതമാക്കി. പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ മാരായ രാജീവൻ പച്ചക്കൂട്ടത്തിൽ, പി പി മനോഹരൻ. , സിവിൽ എക്സൈസ് ഓഫീസർ വി വിജിത്ത് , എം വി ശ്യാം രാജ്‌. , സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ എം പ്രകാശൻ. എം .എന്നിവരും ഉണ്ടായിരുന്നു. പ്രതികളെ കുറിച്ച് വിവരം കിട്ടീ ട്ടുണ്ടെന്നും ഈ പ്രദേശങ്ങളിൽ റെയ്‌ഡ്‌ ശക്തമാകുമെന്നും എക്സൈസ് ഇൻസ്‌പെക്ടർ എബിതോമസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/266596/kannur)