---
title: "പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച  കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു"
english_title: "Pocsocasearrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/266633/pocsocasearrested"
published_at: "2025-01-29T14:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6799ec8e1cb5d_1000052865.jpg"
keywords: []
---

# പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച  കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു

> **Lead Summary:** **കണ്ണൂർ: **പരിയാരത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസിലെ പ്രതിയെ പരിയാരം പോലീസ് അറസ്റ്റ് ചെയ്തു.പരിയാരം പോലീസ് സ്റ്റേഷന്‍ പരിധിയിലെ ശ്രീസ്ഥ സ്വദേശി സച്ചിന്‍നെയാണ് പരിയാരം സി. ഐ. എം.പി.വിനീഷ്‌കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

## Article Content

**കണ്ണൂർ: **പരിയാരത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസിലെ പ്രതിയെ പരിയാരം പോലീസ് അറസ്റ്റ് ചെയ്തു.പരിയാരം പോലീസ് സ്റ്റേഷന്‍ പരിധിയിലെ ശ്രീസ്ഥ സ്വദേശി സച്ചിന്‍നെയാണ് പരിയാരം സി. ഐ. എം.പി.വിനീഷ്‌കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

2022 ലും സമാനമായ സംഭവത്തില്‍ സച്ചിന്‍ അറസ്റ്റിലായിരുന്നു. ഇരുപതിലേറെ ഫോട്ടോകളാണ് ഇത്തരത്തില്‍ മോര്‍ഫ് ചെയ്തത്. കുടുംബവുമായി അടുത്ത ബന്ധമുള്ളവരാണ് സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്ന് പോലീസിന് വ്യക്തമായെങ്കിലും സച്ചിന്‍ പരാതി നല്‍കാനും മറ്റുമായി ഇവരോടൊപ്പം ഉണ്ടായിരുന്നതിനാല്‍ സംശയിച്ചതില്ല. സെബര്‍ സെല്ലിന്റെ സഹായത്തോടെ ഏറെ ദിവസം പരിശ്രമം നടത്തിയാണ് ഒടുവില്‍ സച്ചിനാണ് ഇതിന് പിന്നിലെന്ന് കണ്ടെത്തിയത്. സച്ചിൻ്റെ വീട്ടിൽ നിന്നും മൂന്ന് മൊബെൽ ഫോണും രണ്ട് ഹാർഡ് ഡിസ്ക്കും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.നേരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജിന് സമീപം ആംബുലന്‍സ് ഡ്രൈവറെ കുത്തിപ്പരിക്കേല്‍പ്പിച്ചതിന് സച്ചിന്റെ പേരില്‍ പോലീസ് കേസെടുത്തിരുന്നു. പരിയാരം പോലീസ് പോക്സോ കേസെടുത്ത ഉടനെ ഒളില്‍ പോയ സച്ചിനെനെല്ലിക്കാംപൊയിലില്‍ വെച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/266633/pocsocasearrested)