---
title: "നേരംപോക്ക് - താലൂക്ക്ആശുപത്രിറോഡിന്റെ ശോച്യാവസ്ഥ ; ഓട്ടോറിക്ഷാ തൊഴിലാളി യൂണിയനുകൾ മാർച്ചും ധർണ്ണയും നടത്തി"
english_title: "Irittythalukhospitalroad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/266647/irittythalukhospitalroad"
published_at: "2025-01-29T15:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6799f8fbe7af2_1000052880.jpg"
keywords: []
---

# നേരംപോക്ക് - താലൂക്ക്ആശുപത്രിറോഡിന്റെ ശോച്യാവസ്ഥ ; ഓട്ടോറിക്ഷാ തൊഴിലാളി യൂണിയനുകൾ മാർച്ചും ധർണ്ണയും നടത്തി

> **Lead Summary:** **ഇരിട്ടി: **നേരംപോക്ക് - താലൂക്ക് ആശുപത്രി റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഓട്ടോറിക്ഷാ തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിൽ ഇരിട്ടിയിൽ മാർച്ചും ധർണ്ണയും നടത്തി. നേരംപോക്ക് റോഡിനു സമീപം നടന്ന പ്രതിഷേധ ധർണ്ണ ഐ എൻ ടി യു സി നിയോജക മണ്ഡലം പ്രസിഡന്റ് കെ.എം. പീറ്റർ ഉദ്‌ഘാടനം ചെയ്തു.

## Article Content

**ഇരിട്ടി: **നേരംപോക്ക് - താലൂക്ക് ആശുപത്രി റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഓട്ടോറിക്ഷാ തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിൽ ഇരിട്ടിയിൽ മാർച്ചും ധർണ്ണയും നടത്തി. നേരംപോക്ക് റോഡിനു സമീപം നടന്ന പ്രതിഷേധ ധർണ്ണ ഐ എൻ ടി യു സി നിയോജക മണ്ഡലം പ്രസിഡന്റ് കെ.എം. പീറ്റർ ഉദ്‌ഘാടനം ചെയ്തു.

എസ് ടി യു ഇരിട്ടി യൂണിറ്റ് സിക്രട്ടറി  നാസർ അധ്യക്ഷത വഹിച്ചു. ബി എം എസ് ഇരിട്ടി മേഖലാ സിക്രട്ടറി പി.വി. പുരുഷോത്തമൻ, എസ് ടി യു യൂണിറ്റ് പ്രസിഡന്റ് അഷ്‌റഫ്, ഐ എൻ ടി യു സി യൂണിറ്റ് വൈസ് പ്രസിഡന്റ് സുമേഷ് ,ബി എം എസ്  കണ്ണൂർ ജില്ലാ ഓട്ടോ മസ്‌ദൂർ സംഘം ജില്ലാ സിക്രട്ടറി പി.വി. ചന്ദ്രൻ , യൂണിറ്റ് പ്രസിഡന്റ്  ഗിരീഷ്‌കുമാർ എന്നിവർ പ്രസംഗിച്ചു .

  

 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/266647/irittythalukhospitalroad)