---
title: "ഗോവർദ്ധിനി പദ്ധതിയിലെ കന്നുകുട്ടികൾക്കുള്ള കാലത്തീറ്റ വിതരണം നടത്തി"
english_title: "Gowardanamplan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/266664/gowardanamplan"
published_at: "2025-01-29T15:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679a032b58c62_1000052929.jpg"
keywords: []
---

# ഗോവർദ്ധിനി പദ്ധതിയിലെ കന്നുകുട്ടികൾക്കുള്ള കാലത്തീറ്റ വിതരണം നടത്തി

> **Lead Summary:** **അങ്ങാടിക്കടവ്: **മൃഗസംരക്ഷണ വകുപ്പിൻ്റെ ഗോവർദ്ധിനി പദ്ധതിയുടെ ഭാഗമായി അയ്യൻകുന്ന് പഞ്ചായത്തിലെ തെരെഞ്ഞെടുക്കപ്പെട്ട 60 ക്ഷീരകർഷകർക്ക് 50 ശതമാനം സബ്സിഡിയിൽ കാലിത്തീറ്റ വിതരണം നടത്തി. സെൻ്റ് ജൂഡ് നഗറിൽ വെച്ച് നടന്ന ചടങ്ങ് അയ്യൻകുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ ഉദ്ഘാടനം ചെയ്തു .വികസനകാര്യ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ ഐസക്ക് ജോസഫ് അദ്ധ്യക്ഷനായി. പ്രത്യേക കന്നുകുട്ടി പരിപാലന പദ്ധതി, ഇരിട്ടി വെറ്ററിനറി സർജൻ ഡോ: സോളിമോൾ വി ജേക്കബ് പദ്ധതി വിശദീകരണം നടത്തി. വെറ്ററിനറി സർജൻ ഡോ: എസ്.കെ. ശരണ്യ, സെൻറ് ജൂഡ് ക്ഷീര സംഘം പ്രസിഡന്റ് കെ.ജെ. ജോസഫ് കച്ചേരിക്കടവ് ക്ഷീര സംഘം പ്രസിഡന്റ് വർഗ്ഗീസ് തറപ്പേൽ, സെൻറ് ജൂഡ് ക്ഷീര സംഘം സെക്രട്ടറി ബിജു ജോസഫ് എന്നിവർ പ്രസംഗിച്ചു . ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർമാരായ ബി. മുകേഷ് , നോബിൾ ജോൺ, ലീന ജോർജ് തുടങ്ങിയവർ പങ്കെടുത്തു. ഗോവർദ്ധിനി പദ്ധതിയിലൂടെ കന്നുകുട്ടികൾക്ക് 50 ശതമാനം സബ്സിഡിയിൽ കാലിത്തീറ്റയും 32 മാസത്തെ ഇൻഷുറൻസ് പരിരക്ഷയും ലഭിക്കുന്നതാണ്.

## Article Content

**അങ്ങാടിക്കടവ്: **മൃഗസംരക്ഷണ വകുപ്പിൻ്റെ ഗോവർദ്ധിനി പദ്ധതിയുടെ ഭാഗമായി അയ്യൻകുന്ന് പഞ്ചായത്തിലെ തെരെഞ്ഞെടുക്കപ്പെട്ട 60 ക്ഷീരകർഷകർക്ക് 50 ശതമാനം സബ്സിഡിയിൽ കാലിത്തീറ്റ വിതരണം നടത്തി. സെൻ്റ് ജൂഡ് നഗറിൽ വെച്ച് നടന്ന ചടങ്ങ് അയ്യൻകുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ ഉദ്ഘാടനം ചെയ്തു .വികസനകാര്യ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ ഐസക്ക് ജോസഫ് അദ്ധ്യക്ഷനായി. പ്രത്യേക കന്നുകുട്ടി പരിപാലന പദ്ധതി, ഇരിട്ടി വെറ്ററിനറി സർജൻ ഡോ: സോളിമോൾ വി ജേക്കബ് പദ്ധതി വിശദീകരണം നടത്തി. വെറ്ററിനറി സർജൻ ഡോ: എസ്.കെ. ശരണ്യ, സെൻറ് ജൂഡ് ക്ഷീര സംഘം പ്രസിഡന്റ് കെ.ജെ. ജോസഫ് കച്ചേരിക്കടവ് ക്ഷീര സംഘം പ്രസിഡന്റ് വർഗ്ഗീസ് തറപ്പേൽ, സെൻറ് ജൂഡ് ക്ഷീര സംഘം സെക്രട്ടറി ബിജു ജോസഫ് എന്നിവർ പ്രസംഗിച്ചു . ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർമാരായ ബി. മുകേഷ് , നോബിൾ ജോൺ, ലീന ജോർജ് തുടങ്ങിയവർ പങ്കെടുത്തു. ഗോവർദ്ധിനി പദ്ധതിയിലൂടെ കന്നുകുട്ടികൾക്ക് 50 ശതമാനം സബ്സിഡിയിൽ കാലിത്തീറ്റയും 32 മാസത്തെ ഇൻഷുറൻസ് പരിരക്ഷയും ലഭിക്കുന്നതാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/266664/gowardanamplan)