---
title: "കഴിഞ്ഞ ഞായറാഴ്ച്ച കണ്ണൂർ തോടടയിൽ വിവാഹ സംഘത്തിനു നേരെയുണ്ടായ ബോംബേറിൽ ഏച്ചൂർ സ്വദേശി ജിഷ്ണു കൊല്ലപ്പെട്ട സംഭവത്തിൽ മൂന്നു പേരെ കൂടി എടക്കാട് പോലീസ് അറസ്റ്റ് ചെയ്തു"
english_title: "Bomb blastting"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/26667/bomb-blastting"
published_at: "2022-02-16T11:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620c97a5e2ef0_Picsart_22-02-16_11-49-31-973.jpg"
keywords: []
---

# കഴിഞ്ഞ ഞായറാഴ്ച്ച കണ്ണൂർ തോടടയിൽ വിവാഹ സംഘത്തിനു നേരെയുണ്ടായ ബോംബേറിൽ ഏച്ചൂർ സ്വദേശി ജിഷ്ണു കൊല്ലപ്പെട്ട സംഭവത്തിൽ മൂന്നു പേരെ കൂടി എടക്കാട് പോലീസ് അറസ്റ്റ് ചെയ്തു

> **Lead Summary:** കഴിഞ്ഞ ഞായറാഴ്ച്ച കണ്ണൂർ തോടടയിൽ വിവാഹ സംഘത്തിനു നേരെയുണ്ടായ ബോംബേറിൽ ഏച്ചൂർ സ്വദേശി ജിഷ്ണു കൊല്ലപ്പെട്ട സംഭവത്തിൽ മൂന്നു പേരെ കൂടി എടക്കാട് പോലീസ് അറസ്റ്റ് ചെയ്തു. ഇതോടെ കേസിൽ നാലു പേർ അറസ്റ്റിലായി. കൊല്ലപ്പെട ജിഷ്ണുവിൻ്റെ സുഹൃത്തുക്കൾ കൂടിയായ മിഥുൻ, ഗോകുൽ, സനാഥ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

## Article Content

കഴിഞ്ഞ ഞായറാഴ്ച്ച കണ്ണൂർ തോടടയിൽ വിവാഹ സംഘത്തിനു നേരെയുണ്ടായ ബോംബേറിൽ ഏച്ചൂർ സ്വദേശി ജിഷ്ണു കൊല്ലപ്പെട്ട സംഭവത്തിൽ മൂന്നു പേരെ കൂടി എടക്കാട് പോലീസ് അറസ്റ്റ് ചെയ്തു. ഇതോടെ കേസിൽ നാലു പേർ അറസ്റ്റിലായി. കൊല്ലപ്പെട ജിഷ്ണുവിൻ്റെ സുഹൃത്തുക്കൾ കൂടിയായ മിഥുൻ, ഗോകുൽ, സനാഥ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

തിങ്കളാഴ്ച്ച അക്ഷയ്പി എന്നയാൾ പിടിയിലായിരുന്നു. മിഥുൻ ചൊവ്വാഴ്ച്ച വൈകീട്ട് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. ഗോകുലിനെ ഏച്ചൂരിൽ നിന്ന് പിടികൂടുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. സനാഥിനെ ഇന്നു രാവിലെയായിരുന്നു പിടികൂടിയത്. മിഥുൻ്റെ നിർദ്ദേശ പ്രകാരം സനാഥ് ആണ് വടിവാൾ വീശിയതെന്ന് പോലീസ് പറയുന്നു.

സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വീഡിയോ ദൃശ്യങ്ങളിൽ നിന്ന് പേലീസിന് വ്യക്തമായിരിക്കുന്നത്. മൂന്ന് ബോംബുകളാണ് ഏച്ചൂർ സംഘം ഞായറാഴ്ച്ച തോട്ടടയിലേക്ക് കൊണ്ടുവന്നത്. ഇവ മൂന്നും ഉപയോഗിച്ചതായും അതിലൊന്ന് പൊട്ടിയില്ലെന്നും പോലീസ് കണ്ടെത്തിയുട്ടുണ്ട്.

സംഘം ബോംബ് പൊട്ടിച്ച് പരിശീലനം തേടിയ സ്ഥലമായ ഏച്ചൂർ വാണിയം ചാലിൽ പോലീസ് പരിശോധന നടത്തി. അറസ്റ്റിലായ മിഥുൻ, ഗോകുൽ ചേർന്നാണ് ബോംബ് നിർമ്മിച്ചതെന്ന് അസി.കമ്മീഷണർ പി പി സദാനന്ദൻ ഇന്ന് പറഞ്ഞു. ഇന്ന് പിടിയിലായ തോട്ടട സ്വദേശിയായ സനാഥ് ആണ് വടിവാൾ വീശിയത്.

തോട്ടട സ്വദേശി സന്നാഥ് ബലേനോ വണ്ടിയിലാണ് എത്തിയതെന്നും പോലീസ് പറഞ്ഞു. പ്രതികൾ ബോംബ് ഉണ്ടാക്കിയ സ്ഥലം കണ്ടെത്തിയെന്നും സംഭവ ദിവസം തലേന്ന് വീട്ടുപരിസരത്ത് വച്ച് പൊട്ടിച്ച് പരിശീലനം നടത്തിയെന്നും എ സി പി അറിയിച്ചു. സംഭവത്തിൽ കൂടുതൽ പ്രതികൾ ഉണ്ടോഎന്നും അന്വേഷിച്ച് വരുന്നതായും പോലീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/26667/bomb-blastting)