---
title: "വൈദ്യുതി മുടങ്ങും"
english_title: "kseb "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/266757/kseb"
published_at: "2025-01-30T07:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679ad8489a5ef_download_(33).jpeg"
keywords: []
---

# വൈദ്യുതി മുടങ്ങും

> **Lead Summary:** **കണ്ണൂർ** : കാടാച്ചിറ ഇലക്‌ട്രിക്കൽ സെക്ഷൻ പരിധിയിൽ എൻ.എച്ച്.എ.ഐ നിർമാണ പ്രവൃത്തിയുമായി ബന്ധപ്പെട്ട് ജനുവരി 30 ന് രാവിലെ പത്ത് മുതൽ വൈകീട്ട് അഞ്ച് വരെ ഊർപ്പഴശ്ശി കാവ് ( എൻ എച്ച് ബൈപാസ് ഭാഗം) ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി തടസ്സം നേരിടും.

## Article Content

**കണ്ണൂർ** : കാടാച്ചിറ ഇലക്‌ട്രിക്കൽ സെക്ഷൻ പരിധിയിൽ എൻ.എച്ച്.എ.ഐ നിർമാണ പ്രവൃത്തിയുമായി ബന്ധപ്പെട്ട് ജനുവരി 30 ന് രാവിലെ പത്ത് മുതൽ വൈകീട്ട് അഞ്ച് വരെ ഊർപ്പഴശ്ശി കാവ് ( എൻ എച്ച് ബൈപാസ് ഭാഗം) ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി തടസ്സം നേരിടും.

ഏച്ചൂർ സെക്ഷൻ ഓഫീസിനു കീഴിൽ എൽ. ടി ലൈനിനു സമീപം ഉള്ള മരച്ചില്ലകൾ വെട്ടി മാറ്റുന്ന പ്രവൃത്തി ഉള്ളതിനാൽ ജനുവരി 30 ന് മാവിലാച്ചാൽ ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ എട്ട് മുതൽ പത്ത് വരെയും ഏച്ചുർ കോളനി ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ മുതൽ വൈകീട്ട് മൂന്ന് വരെയും ഇന്ദിര നഗർ ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് ഒന്ന് വരെയും ചോലപ്പാലം ട്രാൻസ്‌ഫോർമർ പരിധിയിൽ ഉച്ചയ്ക്ക് 12:30 മുതൽ മൂന്ന് വരെയും ഭാഗികമായി

വൈദ്യുതി മുടങ്ങും. എച്ച് ടി ലൈനിന് സമീപം ഉള്ള മരം മുറിക്കുന്ന പ്രവൃത്തി ഉള്ളതിനാൽ നുച്ചിലോട്‌,മാച്ചേരി കോംപ്ലക്സ്,മാച്ചേരി സ്കൂൾ,നമ്പ്യാർ പീടിക എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ഉച്ചയ്ക്ക് 12 മണി മുതൽ ഒന്ന് വരെ പൂർണമായും വൈദ്യുതി മുടങ്ങും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/266757/kseb)