---
title: "പായത്തെ ഗ്രാമീണ ഗ്രന്ഥാലയം ഹരിത ഗ്രന്ഥാലയ പദവി നേടി"
english_title: "iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/266761/iritty"
published_at: "2025-01-30T07:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679adba472c12_59615c2d-580c-40fc-a9a2-0c7597ecb2fc.jpeg"
keywords: []
---

# പായത്തെ ഗ്രാമീണ ഗ്രന്ഥാലയം ഹരിത ഗ്രന്ഥാലയ പദവി നേടി

> **Lead Summary:** **ഇരിട്ടി**: മാലിന്യമുക്ത നവകേരള ജനകീയ ക്യാമ്പയിൻ്റെ ഭാഗമായി ഗ്രന്ഥശാലകളെ ഹരിത ഗ്രന്ഥശാലകളായി പ്രഖ്യാപിക്കുന്നതിൻ്റെ ഭാഗമായി പായം പഞ്ചായത്തിലെ പായം ഗ്രാമീണ ഗ്രന്ഥശാലയെ ഹരിത ഗ്രന്ഥശാലയായി പ്രഖ്യാപിച്ചു. ഇരിട്ടി ബ്ലോക്കിൽ ആദ്യത്തെ ഹരിത ഗ്രന്ഥശാലയായി മാറിയ പായം ഗ്രാമീണ ഗ്രന്ഥശാലയ്ക്ക് ഹരിതകേരളം മിഷൻ്റെ ഹരിത സ്ഥാപന സാക്ഷ്യ പത്രം നൽകി . ഗ്രന്ഥശാലയിൽ പൂച്ചെടികൾ ഒരുക്കിക്കൊണ്ട് ഹരിതാഭമാക്കുന്നതിൻ്റെയും ഭാഗമായിട്ടാണ് ഹരിതകേരളം മിഷൻ്റെ സഹകരണത്തോടെ. ഹരിത ഗ്രന്ഥശാല പ്രഖ്യാപനം നടത്തുന്നത്. പരിസ്ഥിതി പരിപാലനത്തിൻ്റെ സംസ്കാരം സമൂഹത്തിന് പകർന്നു നൽകുന്നതിനായി ഹരിത പെരുമാറ്റ ചട്ടം പാലിച്ചു കൊണ്ട് പ്രവർത്തിക്കുന്ന ഗ്രന്ഥ ശാലകളെ കണ്ടെത്തിയാണ് ഇത്തരത്തിൽ ഗ്രേഡ് നൽകുന്നത് .

## Article Content

**ഇരിട്ടി**: മാലിന്യമുക്ത നവകേരള ജനകീയ ക്യാമ്പയിൻ്റെ ഭാഗമായി ഗ്രന്ഥശാലകളെ ഹരിത ഗ്രന്ഥശാലകളായി പ്രഖ്യാപിക്കുന്നതിൻ്റെ ഭാഗമായി പായം പഞ്ചായത്തിലെ പായം ഗ്രാമീണ ഗ്രന്ഥശാലയെ ഹരിത ഗ്രന്ഥശാലയായി പ്രഖ്യാപിച്ചു. ഇരിട്ടി ബ്ലോക്കിൽ ആദ്യത്തെ ഹരിത ഗ്രന്ഥശാലയായി മാറിയ പായം ഗ്രാമീണ ഗ്രന്ഥശാലയ്ക്ക് ഹരിതകേരളം മിഷൻ്റെ ഹരിത സ്ഥാപന സാക്ഷ്യ പത്രം നൽകി . ഗ്രന്ഥശാലയിൽ പൂച്ചെടികൾ ഒരുക്കിക്കൊണ്ട് ഹരിതാഭമാക്കുന്നതിൻ്റെയും ഭാഗമായിട്ടാണ് ഹരിതകേരളം മിഷൻ്റെ സഹകരണത്തോടെ. ഹരിത ഗ്രന്ഥശാല പ്രഖ്യാപനം നടത്തുന്നത്. പരിസ്ഥിതി പരിപാലനത്തിൻ്റെ സംസ്കാരം സമൂഹത്തിന് പകർന്നു നൽകുന്നതിനായി ഹരിത പെരുമാറ്റ ചട്ടം പാലിച്ചു കൊണ്ട് പ്രവർത്തിക്കുന്ന ഗ്രന്ഥ ശാലകളെ കണ്ടെത്തിയാണ് ഇത്തരത്തിൽ ഗ്രേഡ് നൽകുന്നത് .

പഞ്ചായത്ത് പ്രസിഡൻ്റ് പി. രജനി പായം ഗ്രാമീണ ഗ്രന്ഥശാലയെ ഹരിത ഗ്രന്ഥശാലയായുള്ള പ്രഖ്യാപനവും സാക്ഷ്യപത്രം വിതരണം നടത്തി . വൈസ് പ്രസിഡന്റ് അഡ്വ എം. വിനോദ് കുമാർ അധ്യക്ഷത വഹിച്ചു. . ഹരിത കേരളം മിഷൻ ജില്ലാ റിസോഴ്സ് പേഴ്സൺ ജയപ്രകാശ് പന്തക്ക പദ്ധതി വിശദീകരണം നടത്തി. ലൈബ്രറി കൺസിൽ എക്സിക്യുട്ടീവ് അംഗം പി. രഘു, ഗ്രന്ഥശാല സെക്രട്ടറി പവിത്രൻ പായം, ഗ്രന്ഥശാല പ്രസിഡൻ്റ് കെ. അശോകൻ തുടങ്ങിയവർ പ്രസംഗിച്ചു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/266761/iritty)