---
title: "കോപ്പി ഹോൾഡർ -കന്നഡ തസ്തികയിൽ നിയമനം"
english_title: "Appoinment "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/266790/appoinment"
published_at: "2025-01-30T10:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679b04509197d_download_(34).jpeg"
keywords: []
---

# കോപ്പി ഹോൾഡർ -കന്നഡ തസ്തികയിൽ നിയമനം

> **Lead Summary:** **കണ്ണൂർ** : ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ കോപ്പി ഹോൾഡർ - കന്നഡ തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. കന്നട ഒന്നാം ഭാഷയായി പഠിച്ച എസ്.എസ്.എൽ.സിയോ തത്തുല്യ യോ​ഗ്യതയും അം​ഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള ഡിപ്ലോമ ഇൻ പ്രിന്റിങ് ടെക്നോളജിയോ, പ്രൂഫ് റീഡേഴ്സ് വർക്ക് (ലോവർ) ആന്റ് കംപോസിങ്ങിൽ (ലോവർ) കെ.ജി.ടി.ഇ/എം.ജി.ടി.ഇ യോ​ഗ്യതയോ പ്രിന്റിങ് ടെക്നോളജി ഉൾപ്പെടുന്ന വി.എച്ച്.എസ്.ഇയോ തത്തുല്യ യോ​ഗ്യതയും ഡിടിപി സർട്ടിഫിക്കേഷനും ഉള്ളവർക്ക് അപേക്ഷിക്കാം.

## Article Content

**കണ്ണൂർ** : ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ കോപ്പി ഹോൾഡർ - കന്നഡ തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. കന്നട ഒന്നാം ഭാഷയായി പഠിച്ച എസ്.എസ്.എൽ.സിയോ തത്തുല്യ യോ​ഗ്യതയും അം​ഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള ഡിപ്ലോമ ഇൻ പ്രിന്റിങ് ടെക്നോളജിയോ, പ്രൂഫ് റീഡേഴ്സ് വർക്ക് (ലോവർ) ആന്റ് കംപോസിങ്ങിൽ (ലോവർ) കെ.ജി.ടി.ഇ/എം.ജി.ടി.ഇ യോ​ഗ്യതയോ പ്രിന്റിങ് ടെക്നോളജി ഉൾപ്പെടുന്ന വി.എച്ച്.എസ്.ഇയോ തത്തുല്യ യോ​ഗ്യതയും ഡിടിപി സർട്ടിഫിക്കേഷനും ഉള്ളവർക്ക് അപേക്ഷിക്കാം.

18-41ആണ് പ്രായപരിധി. അംഗീകൃത വയസ്സിളവ് ബാധകം. 27900-63700 ആണ് ശമ്പള സ്കെയിൽ. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ ഫെബ്രുവരി ഏഴിനകം പേര് രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/266790/appoinment)