---
title: "സംസ്ഥാനത്തെ മികച്ച സ്പെഷ്യല്‍ സ്‌കൂള്‍ അധ്യാപകനുള്ള പ്രത്യേക ജൂറി പുരസ്‌കാരം ടി.യു. ഷിബുവിന്"
english_title: "Specialschoolteacher"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/266871/specialschoolteacher"
published_at: "2025-01-30T13:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679b356f8be08_1000053066.jpg"
keywords: []
---

# സംസ്ഥാനത്തെ മികച്ച സ്പെഷ്യല്‍ സ്‌കൂള്‍ അധ്യാപകനുള്ള പ്രത്യേക ജൂറി പുരസ്‌കാരം ടി.യു. ഷിബുവിന്

> **Lead Summary:** **പുല്‍പ്പള്ളി: **സംസ്ഥാനത്തെ മികച്ച സ്പെഷ്യല്‍ സ്‌കൂള്‍ അധ്യാപകനുള്ള പ്രത്യേക ജൂറി പുരസ്‌കാരം നേടിയ കൃപാലയ സ്പെഷ്യല്‍ സ്‌കൂളിലെ അധ്യാപകന്‍ ടി.യു. ഷിബുവിന് കൃപാലയ സ്പെഷ്യല്‍ സ്‌കൂള്‍ പി.ടി.എ.യും മാനേജ്മെന്റും ചേര്‍ന്ന് സ്വീകരണം നല്‍കി. സമ്മേളനം ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ. ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ആന്‍സീന അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗങ്ങളായ സുധ നടരാജന്‍, ജോമറ്റ് സെബാസ്റ്റിയന്‍, സിസ്റ്റര്‍ സെലിന്‍ ജോസ്, സിറ്റര്‍ എല്‍സ ജോസ്, പി.ടി.എ. പ്രസിഡന്റ് ഷാജി പുത്തന്‍പുര, എന്‍.യു. ഉലഹന്നാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

## Article Content

**പുല്‍പ്പള്ളി: **സംസ്ഥാനത്തെ മികച്ച സ്പെഷ്യല്‍ സ്‌കൂള്‍ അധ്യാപകനുള്ള പ്രത്യേക ജൂറി പുരസ്‌കാരം നേടിയ കൃപാലയ സ്പെഷ്യല്‍ സ്‌കൂളിലെ അധ്യാപകന്‍ ടി.യു. ഷിബുവിന് കൃപാലയ സ്പെഷ്യല്‍ സ്‌കൂള്‍ പി.ടി.എ.യും മാനേജ്മെന്റും ചേര്‍ന്ന് സ്വീകരണം നല്‍കി. സമ്മേളനം ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ. ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ആന്‍സീന അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗങ്ങളായ സുധ നടരാജന്‍, ജോമറ്റ് സെബാസ്റ്റിയന്‍, സിസ്റ്റര്‍ സെലിന്‍ ജോസ്, സിറ്റര്‍ എല്‍സ ജോസ്, പി.ടി.എ. പ്രസിഡന്റ് ഷാജി പുത്തന്‍പുര, എന്‍.യു. ഉലഹന്നാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/266871/specialschoolteacher)