---
title: "പേരാവൂർ താലൂക്ക് ആശുപത്രിയിൽ ഡോക്ടർമാരെ നിയമിക്കണം: സൂപ്രണ്ടിന് പരാതി നൽകി ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർമാർ"
english_title: "Doctors should be appointed at Peravoor Taluk Hospital"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/266936/doctors-should-be-appointed-at-peravoor-taluk-hospital"
published_at: "2025-01-30T19:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679b830fb719d_A_News_photo_5.jpg"
keywords: []
---

# പേരാവൂർ താലൂക്ക് ആശുപത്രിയിൽ ഡോക്ടർമാരെ നിയമിക്കണം: സൂപ്രണ്ടിന് പരാതി നൽകി ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർമാർ

> **Lead Summary:** പേരാവൂർ: താലൂക്ക് ആശുപത്രിയിൽ ഡോക്ടർമാരുടെ അപര്യാപ്തത മൂലം രോഗികൾ നിരന്തരമായി കഷ്ടപ്പെടുന്നുവെന്നും അടിയന്തരമായി ആവശ്യമായ ഡോക്ടർമാരെ നിയമിക്കണമെന്നും പേരാവൂർ താലൂക്ക് ആശുപത്രിയിൽ ഒഴിവുള്ള തസ്തികൾ നികത്താൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് പേരാവൂർ ബ്ലോക്ക് പഞ്ചായത്തിലെ കോൺഗ്രസ് മെമ്പർമാരായ ബൈജു വർഗീസ്, പാൽഗോപാലൻ, ഇന്ദിരാ ശ്രീധരൻ എന്നിവർ ചേർന്ന് പേരാവൂർ താലൂക്ക് ആശുപത്രി സൂപ്രണ്ടിന് പരാതി നൽകി.

## Article Content

പേരാവൂർ: താലൂക്ക് ആശുപത്രിയിൽ ഡോക്ടർമാരുടെ അപര്യാപ്തത മൂലം രോഗികൾ നിരന്തരമായി കഷ്ടപ്പെടുന്നുവെന്നും അടിയന്തരമായി ആവശ്യമായ ഡോക്ടർമാരെ നിയമിക്കണമെന്നും പേരാവൂർ താലൂക്ക് ആശുപത്രിയിൽ ഒഴിവുള്ള തസ്തികൾ നികത്താൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് പേരാവൂർ ബ്ലോക്ക് പഞ്ചായത്തിലെ കോൺഗ്രസ് മെമ്പർമാരായ ബൈജു വർഗീസ്, പാൽഗോപാലൻ, ഇന്ദിരാ ശ്രീധരൻ എന്നിവർ ചേർന്ന് പേരാവൂർ താലൂക്ക് ആശുപത്രി സൂപ്രണ്ടിന് പരാതി നൽകി.

താലൂക്ക് ആശുപത്രിയിൽ ഡോക്ടർമാരുടെ ക്ഷാമം കൊണ്ട് ഗുരുതരമായ പ്രതിസന്ധി നേരിടുകയാണെന്നും ആശുപത്രിയുടെ സാധാരണ പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകണമെങ്കിൽ എത്രയും വേഗം സർക്കാർ തലത്തിൽ ഡോക്ടർമാരെ നിയമിക്കുക മാത്രമാണ് പരിഹാരമെന്നും, പേരാവൂർ ബ്ലോക്ക് പഞ്ചായത്തിന്റെ പരിസരങ്ങളിൽ ഉള്ള പി എച്ച് സി യിലെ ഡോക്ടർമാർ ആഴ്ചയിൽ ഒരു ദിവസം താലൂക്ക് ആശുപത്രിയിൽ സേവനമനുഷ്ഠിക്കാൻ ഗവൺമെന്റ് തലത്തിൽ ഉത്തരവ് നൽകിയാൽ ഒരു പരിധിവരെ ആശുപത്രിയുടെ ഒ.പി യുടെ പ്രവർത്തനം നല്ല രീതിയിൽ കൊണ്ടുപോകാൻ സാധിക്കുമെന്നും ആശുപത്രി സൂപ്രണ്ടിന് നൽകിയ പരാതിയിൽ നേതാക്കൾ സൂചിപ്പിച്ചു.

പരാതിയിൽ പറഞ്ഞ കാര്യങ്ങൾ ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്താമെന്ന് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഉറപ്പ് മെമ്പർമാർക്ക് നൽകി.താലൂക്ക് ആശുപത്രി വിഷയം എത്രയും വേഗം പരിഹരിച്ചില്ലെങ്കിൽ വരും ദിവസങ്ങളിൽ നിരാഹാര സമരം ഉൾപ്പെടെയുള്ള പ്രതിഷേധ പരിപാടിയിലേക്ക് കടക്കേണ്ടി വരുമെന്ന് കോൺഗ്രസിന്റെ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ സൂപ്രണ്ടിനെ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/266936/doctors-should-be-appointed-at-peravoor-taluk-hospital)