---
title: "ഇരിട്ടി വൈഎംസിയുടെ മൂന്നാമത് സ്‌നേഹവീട് നിര്‍മ്മാണം ആരംഭിച്ചു"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/266939/iritty"
published_at: "2025-01-30T19:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679b843e01490_IMG-20250130-WA0036.jpg"
keywords: []
---

# ഇരിട്ടി വൈഎംസിയുടെ മൂന്നാമത് സ്‌നേഹവീട് നിര്‍മ്മാണം ആരംഭിച്ചു

> **Lead Summary:** **ഇരിട്ടി**: ഇരിട്ടി വൈഎംസിഎ കരിക്കോട്ടക്കരിയില്‍ നിര്‍മ്മിച്ചു നല്‍കുന്ന മൂന്നാമത് സ്‌നേഹവീടിന്റെ കട്ടിളവെയ്ക്കല്‍ കര്‍മ്മം കരിക്കോട്ടക്കരി സെന്റ് തോമസ് പള്ളി വികാരി ഫാ.കുര്യാക്കോസ് കളരിക്കല്‍ നിര്‍വഹിച്ചു.

## Article Content

**ഇരിട്ടി**: ഇരിട്ടി വൈഎംസിഎ കരിക്കോട്ടക്കരിയില്‍ നിര്‍മ്മിച്ചു നല്‍കുന്ന മൂന്നാമത് സ്‌നേഹവീടിന്റെ കട്ടിളവെയ്ക്കല്‍ കര്‍മ്മം കരിക്കോട്ടക്കരി സെന്റ് തോമസ് പള്ളി വികാരി ഫാ.കുര്യാക്കോസ് കളരിക്കല്‍ നിര്‍വഹിച്ചു.

ഇരിട്ടി വൈഎംസിഎ പ്രസിഡന്റ് ഷിന്റോ മൂക്കനോലി അധ്യക്ഷത വഹിച്ചു. അയ്യന്‍കുന്ന് പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചന്‍ പൈമ്പള്ളിക്കുന്നേല്‍ മുഖ്യാതിഥി ആയിരുന്നു. ഡോ.എം.ജെ. മാത്യു, വിപിന്‍ തോമസ്, സിബി വാഴക്കാല, തോമസ് കളരിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. ബിജു ഉണ്ണിമാക്കല്‍ സൗജന്യമായി നല്‍കിയ സ്ഥലത്താണ് വീട് നിര്‍മാണം. ബേസിക് ബിള്‍ഡേഴ്‌സിനാണ് നിര്‍മാണചുമതല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/266939/iritty)