---
title: "മണത്തണ ടൗണിൽ മഹാത്മാ കുടുംബസംഗമം നടത്തി പേരാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി"
english_title: "Peravoor Block Congress Committee Holds Mahatma Family Meet In Manathana Town"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/266989/peravoor-block-congress-committee-holds-mahatma-family-meet-in-manathana-town"
published_at: "2025-01-30T22:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679bb1ffba4f8_WhatsApp_Image_2025-01-30_at_19.12.11.jpeg"
keywords: []
---

# മണത്തണ ടൗണിൽ മഹാത്മാ കുടുംബസംഗമം നടത്തി പേരാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി

> **Lead Summary:** മണത്തണ: മഹാത്മാ ഗാന്ധിയെ പുതുതലമുറയിൽ നിന്നും അകറ്റുക എന്ന ലക്ഷ്യത്തോടെ പാഠപുസ്തകങ്ങളിൽ പോലും വർഗീയ അജണ്ട തിരുകി കയറ്റിയെന്നും ഇത് തിരിച്ചറിഞ്ഞ് പ്രതികരിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നുവെന്നും അഡ്വ.സണ്ണി ജോസഫ് എംഎൽഎ പറഞ്ഞു.

## Article Content

മണത്തണ: മഹാത്മാ ഗാന്ധിയെ പുതുതലമുറയിൽ നിന്നും അകറ്റുക എന്ന ലക്ഷ്യത്തോടെ പാഠപുസ്തകങ്ങളിൽ പോലും വർഗീയ അജണ്ട തിരുകി കയറ്റിയെന്നും ഇത് തിരിച്ചറിഞ്ഞ് പ്രതികരിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നുവെന്നും അഡ്വ.സണ്ണി ജോസഫ് എംഎൽഎ പറഞ്ഞു.

പേരാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മജിയുടെ 77-ആം രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് മണത്തണ ടൗണിൽ വെച്ച് സംഘടിപ്പിച്ച വാർഡ് തല മഹാത്മാ കുടുംബസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജൂബിലി ചാക്കോ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി ബൈജു വർഗീസ് ഗാന്ധി അനുസ്മരണ പ്രഭാഷണം നടത്തി. യോഗത്തിൽ കെ എം ഗിരീഷ്, സി ജെ മാത്യു, ബിജു ഓളാട്ടുപുറം, ജിജോ ആന്റണി,സുഭാഷ് ബാബു സി, സണ്ണി കാരിമല, പാൽ ഗോപാലൻ, ജോണി ചിറമേൽ, സി വി വർഗീസ്,പ്രേമ സുരേന്ദ്രൻ, ഷിബിനാ മനോജ്, വി രവീന്ദ്രൻ, വി കെ രവീന്ദ്രൻ,ഷിബു പുതുശ്ശേരി, ഹരികുമാർ കെ തുടങ്ങിയവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/266989/peravoor-block-congress-committee-holds-mahatma-family-meet-in-manathana-town)