---
title: "ചിത്രൻ കുഞ്ഞിമംഗലത്തിൻ്റെ ശില്പ പ്രദർശനം ലളിതകലാ അക്കാദമി പയ്യന്നൂർ ആർട്ട് ഗാലറിയിൽ ആരംഭിച്ചു"
english_title: "The World of Metals"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/26705/The-World-of-Metals"
published_at: "2022-02-16T13:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620cb4fb201dd_Picsart_22-02-16_13-54-40-043.jpg"
keywords: []
---

# ചിത്രൻ കുഞ്ഞിമംഗലത്തിൻ്റെ ശില്പ പ്രദർശനം ലളിതകലാ അക്കാദമി പയ്യന്നൂർ ആർട്ട് ഗാലറിയിൽ ആരംഭിച്ചു

> **Lead Summary:** > കേരള സർക്കാർ സാംസ്ക്കാരിക വകുപ്പ് - കേരള ലളിതകലാ അക്കാദമിയുടെ നേതൃത്വത്തിൽ "ദി വേൾഡ് ഓഫ് മെറ്റൽസ് " ശില്പി ചിത്രൻ കുഞ്ഞിമംഗലത്തിൻ്റെ ഏകാങ്ക ശില്പ പ്രദർശനം കേരള ലളിതകലാ അക്കാദമി പയ്യന്നൂർ ആർട്ട് ഗാലറിയിൽ ആരംഭിച്ചു.റിയലിസ്റ്റിക് ശിൽപ്പങ്ങളിൽ നിന്ന് വ്യത്യസ്തമായി വെങ്കലം,ചെമ്പ്, ഇരുമ്പ് തുടങ്ങിയ മാധ്യമത്തിൽ നിർമ്മിച്ച ക്രിയേറ്റീവ് അമൂർത്ത ശില്പങ്ങളാണ് പ്രദർശനത്തിലുള്ളത്.

## Article Content

> കേരള സർക്കാർ സാംസ്ക്കാരിക വകുപ്പ് - കേരള ലളിതകലാ അക്കാദമിയുടെ നേതൃത്വത്തിൽ "ദി വേൾഡ് ഓഫ് മെറ്റൽസ് " ശില്പി ചിത്രൻ കുഞ്ഞിമംഗലത്തിൻ്റെ ഏകാങ്ക ശില്പ പ്രദർശനം കേരള ലളിതകലാ അക്കാദമി പയ്യന്നൂർ ആർട്ട് ഗാലറിയിൽ ആരംഭിച്ചു.റിയലിസ്റ്റിക് ശിൽപ്പങ്ങളിൽ നിന്ന് വ്യത്യസ്തമായി വെങ്കലം,ചെമ്പ്, ഇരുമ്പ് തുടങ്ങിയ മാധ്യമത്തിൽ നിർമ്മിച്ച ക്രിയേറ്റീവ് അമൂർത്ത ശില്പങ്ങളാണ് പ്രദർശനത്തിലുള്ളത്.

പുതിയകാലത്തെ മനുഷ്യൻ്റെ ജീവിതാവസ്ഥകളുടെ പരിച്ഛേദത്തെ പ്രതിഫലിപ്പിക്കുന്നതാണ്ഓരോ ശില്പവും. അതോടൊപ്പം മനുഷ്യജീവിതത്തിൻ്റെ ഭൂതം, ഭാവി, വർത്തമാനം എന്നിവയും ലോഹങ്ങളുടെ ഉപഭോഗം എത്രത്തോളമുണ്ടെന്നതിൻ്റെ തെളിച്ചവും ശില്പങ്ങൾ വിളിച്ചറിയിക്കുന്നു.സ് കെച്ച് വരച്ച് ഡ്രോയിങ് ചെയ്യുക എന്നതാണ് ശില്പ നിർമ്മാണത്തിന്റെ ആദ്യഘട്ടം.

തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പഠനവുമായി ബന്ധപ്പെട്ടാണ് ചിത്രന് ശില്പ നിർമ്മാണത്തിന്റെ ഇത്തരമൊരു നൂതനമായ ആശയം ഉരുത്തിരിഞ്ഞുവന്നത്. അതേത്തുടർന്ന് ഈ മേഖലയിൽ കൂടുതൽ ശ്രദ്ധാലുവായ ഇദ്ദേഹത്തിന് ലളിതകലാ അക്കാദമിയുടെ നിരവധി എക്സിബിഷൻ ഹാളുകളിൽ ശിൽപ പ്രദർശനം നടത്താനുള്ള അവസരവും ലഭിക്കുകയുണ്ടായി.

തൃശ്ശൂരിൽ വെച്ച് ഏകാംഗ പ്രദർശനം നടത്തുവാനുള്ള സൗഭാഗ്യവും ലഭിച്ചിരുന്നു. തുടർന്നാണ് പയ്യന്നൂരിലും ഇതുപോലെ ഏകാംഗ ശിൽപ പ്രദർശനം നടത്താൻ തീരുമാനിച്ചത്.പയ്യന്നൂരിലെ പ്രദർശനം ഫെബ്രുവരി 18 ന് പ്രദർശനം സമാപിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/26705/The-World-of-Metals)