---
title: "കാരുണ്യ ദിനം ആചരിച്ചു"
english_title: "Edoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/267069/edoor"
published_at: "2025-01-31T12:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679c6f306c515_Screenshot_2025-01-31_120312.jpg"
keywords: []
---

# കാരുണ്യ ദിനം ആചരിച്ചു

> **Lead Summary:** **എടൂർ** :എടൂർ കേരള കോൺഗ്രസ്(എം) ആറളം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാരുണ്യ ദിനം ആചരിച്ചു എടൂർ വികാസ്ഭവനിലെ ഓട്ടിസം ബാധിച്ച 180 ഓളം കുട്ടികളോടൊപ്പം വിവിധ പരിപാടികളോടെ കാരുണ്യ ദിനം ആചരിച്ചു. യോഗത്തിൽ മണ്ഡലം പ്രസിഡണ്ട് അബ്രഹാം കല്ലൻമ്മാരി അധ്യക്ഷത വഹിച്ചു.

## Article Content

**എടൂർ** :എടൂർ കേരള കോൺഗ്രസ്(എം) ആറളം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാരുണ്യ ദിനം ആചരിച്ചു എടൂർ വികാസ്ഭവനിലെ ഓട്ടിസം ബാധിച്ച 180 ഓളം കുട്ടികളോടൊപ്പം വിവിധ പരിപാടികളോടെ കാരുണ്യ ദിനം ആചരിച്ചു. യോഗത്തിൽ മണ്ഡലം പ്രസിഡണ്ട് അബ്രഹാം കല്ലൻമ്മാരി അധ്യക്ഷത വഹിച്ചു.

പേരാവൂർ നിയോജകമണ്ഡലം പ്രസിഡണ്ട് വിപിൻ തോമസ് ഉദ്ഘാടനം ചെയ്തു. പ്രമുഖ സാമൂഹ്യ പ്രവർത്തകനും ജീവകാരുണ്യ പ്രവർത്തകനുമായ പി വി ജോസ് പാരിക്കാപള്ളി, സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ജെസ്സി തെരേസ്, ജെയ്സൻ ജീരകശേരി ഡോ: ത്രേസ്യാമ്മ കോങ്ങോല, ജോസ് കിഴക്കേപ്പടവത്ത്, ജെസിമോൾ വാഴപ്പള്ളി, വിനോദ് കെ കെ, ലിന്റോ കുടിലിൽ, ജെയിംസ് പാറയിൽ, ബേബി കോഴിക്കാടൻ ജോയിപറത്താനം, ജോർജ് അടുപ്പുക ല്ലുങ്കൽ, മത്തച്ചൻ വട്ടമറ്റം, തുടങ്ങിയവർ ആശംസകൾ അറിയിച്ചു.

തുടർന്ന് എടൂരിലുള്ള സ്നേഹവനിലെ കുട്ടികൾക്ക് ആവശ്യമായ വിവിധ സാധനങ്ങൾ കൈമാറിക്കൊണ്ട് കാരുണ്യ ദിനം ആചരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/267069/edoor)