---
title: "കണ്ണൂർ കാഴ്ച്ചകൾ എന്ന പേരിൽ നടന്ന ജില്ലാതല ഡോക്യുമെൻ്ററി മത്സരത്തിൽ കൂത്തുപറമ്പ് നഗരസഭക്ക് ഒന്നാം സ്ഥാനം"
english_title: "Koothuparambu Corporation"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/26709/Koothuparambu-Corporation"
published_at: "2022-02-16T14:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620cba1f426a9_Picsart_22-02-16_14-16-28-944.jpg"
keywords: []
---

# കണ്ണൂർ കാഴ്ച്ചകൾ എന്ന പേരിൽ നടന്ന ജില്ലാതല ഡോക്യുമെൻ്ററി മത്സരത്തിൽ കൂത്തുപറമ്പ് നഗരസഭക്ക് ഒന്നാം സ്ഥാനം

> **Lead Summary:** കണ്ണൂർ കാഴ്ച്ചകൾ എന്ന പേരിൽ നടന്ന ജില്ലാതല ഡോക്യുമെൻ്ററി മത്സരത്തിൽ കൂത്തുപറമ്പ് നഗരസഭക്ക് ഒന്നാം സ്ഥാനം. ജില്ലാ ഇൻഫർമേഷൻ വിഭാഗത്തിൻ്റെ നേതൃത്വത്തിലാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു വേണ്ടി മത്സരം നടന്നത്.

## Article Content

കണ്ണൂർ കാഴ്ച്ചകൾ എന്ന പേരിൽ നടന്ന ജില്ലാതല ഡോക്യുമെൻ്ററി മത്സരത്തിൽ കൂത്തുപറമ്പ് നഗരസഭക്ക് ഒന്നാം സ്ഥാനം. ജില്ലാ ഇൻഫർമേഷൻ വിഭാഗത്തിൻ്റെ നേതൃത്വത്തിലാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു വേണ്ടി മത്സരം നടന്നത്.

അഭ്യന്തര ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് ഇൻഫർമേഷൻ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു വേണ്ടി ഡോക്യുമെൻ്ററി മത്സരം സംഘടിപ്പിച്ചത്.കണ്ണൂർ കാഴ്ച്ചകൾ എന്ന പേരിലായിരുന്നു ജില്ലാതലത്തിൽ നടന്ന ഡോക്യുമെൻ്ററി മത്സരം.

കണ്ണൂരിൻ്റ ഭൂപ്രകൃതിയും, ചരിത്രത്തിലിടം നേടിയ സ്ഥലങ്ങളും, കലാരൂപങ്ങളുമെല്ലാമടങ്ങുന്നതായിരുന്നു ഡോക്യുമെൻ്ററിയുടെ വിഷയം. മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ പിന്തള്ളി കൂത്തുപറമ്പ് നഗരസഭക്കാണ് മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചത്. കൂത്തുപറമ്പ് ടൗൺസ് ക്വയർ, ഐ.ബി, ആയിഷാ കമ്പനി, റോറിങ്ങ് റോക്ക് ഉൾപ്പെടെ ചരിത്രത്തിലിടം നേടിയ സ്ഥലങ്ങളെ കോർത്തിണക്കിയായിരുന്നു കൂത്തുപറമ്പ് നഗരസഭയുടെ ഡോക്യുമെൻ്ററി.

ലൈബ്രേറിയനായിരുന്ന കെ.ശ്രീജിത്താണ് രചനയും സംവിധാനവും നിർവ്വഹിച്ചത്.അനിൽ കെ നിള ശബ്ദം നൽകിയ ഡോക്യുമെൻ്ററിയുടെ ക്യാമറ ചലിപ്പിച്ചത് സായീഷ് കൂത്തുപറമ്പാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/26709/Koothuparambu-Corporation)