---
title: "ഡ്രൈവർമാർക്കായി സൗജന്യമായി നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "Eyecarecamp"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/267124/eyecarecamp"
published_at: "2025-01-31T15:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679c998b979b0_1000053309.jpg"
keywords: []
---

# ഡ്രൈവർമാർക്കായി സൗജന്യമായി നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** **തളിപ്പറമ്പ് : ** ദേശീയ റോഡ് സുരക്ഷാ വാരാചരണത്തിൻ്റെ ഭാഗമായി മോട്ടോർ വാഹന വകുപ്പ് തളിപ്പറമ്പ് സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസും കണ്ണൂർ ഐ ട്രസ്റ്റ്' ആശുപത്രിയും നേത്ര ഒപ്പ്റ്റിക്കൽസും സംയുക്തമായി ഡ്രൈവർമാർക്കായി സൗജന്യമായി നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. കാഞ്ഞിരങ്ങാട് ടെസ്റ്റ് ഗ്രൗണ്ടിൽ നടന്ന ക്യാമ്പ് ജോയിൻ്റ് ആർ ടി ഒ ഷാനവാസ് കരീം ഉദ്ഘാടനം ചെയ്തു.

## Article Content

**തളിപ്പറമ്പ് : ** ദേശീയ റോഡ് സുരക്ഷാ വാരാചരണത്തിൻ്റെ ഭാഗമായി മോട്ടോർ വാഹന വകുപ്പ് തളിപ്പറമ്പ് സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസും കണ്ണൂർ ഐ ട്രസ്റ്റ്' ആശുപത്രിയും നേത്ര ഒപ്പ്റ്റിക്കൽസും സംയുക്തമായി ഡ്രൈവർമാർക്കായി സൗജന്യമായി നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. കാഞ്ഞിരങ്ങാട് ടെസ്റ്റ് ഗ്രൗണ്ടിൽ നടന്ന ക്യാമ്പ് ജോയിൻ്റ് ആർ ടി ഒ ഷാനവാസ് കരീം ഉദ്ഘാടനം ചെയ്തു.

മോട്ടർ വെഹിക്കൽ ഇൻസ്പെക്ടർ ടി വൈകുണ്ഠൻ അധ്യക്ഷത വഹിച്ചു. മോട്ടോർ വെഹിക്കൽ ഇൻസ്പെക്ടർ സുധാകരൻ ബോധവൽക്കരണ ക്ലാസ് എടുത്തു. എം വി ഐ പ്രദീപ് കുമാർ, എ എം വി ഐന്മാരായ ബിബിൻ രവീന്ദ്രൻ, പത്മരാജൻ തുടങ്ങിയവർ സംസാരിച്ചു. അമ്പതോളം ഡ്രൈവർമാർ ക്യാമ്പിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/267124/eyecarecamp)