---
title: "ഇരിട്ടി ഇക്കോ പാർക്ക് ശുചീകരണം നടത്തി"
english_title: "Irittyeccopark"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/267148/irittyeccopark"
published_at: "2025-01-31T17:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679cb919ecd5b_1000053342.jpg"
keywords: []
---

# ഇരിട്ടി ഇക്കോ പാർക്ക് ശുചീകരണം നടത്തി

> **Lead Summary:** **ഇരിട്ടി : **ദേശീയ വിനോദസഞ്ചാര ദിനത്തോടനുബന്ധിച്ച് തലശ്ശേരി സോഷ്യൽ സർവ്വീസ് സൊസൈറ്റി നെല്ലിക്കാംപോയിൽ മേഖലയുടെ നേതൃത്വത്തിൽ ഇരിട്ടി ഇക്കോ പാർക്കും പരിസരവും ശുചീകരിച്ചു. ടി എസ് എസ് എസ് മേഖല ഡയറക്ടർ ഫാ. ജയ്സ് കുരിശുംമൂട്ടിൽ ഉദ്ഘാടനം ചെയ്തു. മേഖലയിലെ 18 യൂണിറ്റിൽനിന്നായി 90 ഓളം അംഗങ്ങൾ പങ്കെടുത്തു .

## Article Content

**ഇരിട്ടി : **ദേശീയ വിനോദസഞ്ചാര ദിനത്തോടനുബന്ധിച്ച് തലശ്ശേരി സോഷ്യൽ സർവ്വീസ് സൊസൈറ്റി നെല്ലിക്കാംപോയിൽ മേഖലയുടെ നേതൃത്വത്തിൽ ഇരിട്ടി ഇക്കോ പാർക്കും പരിസരവും ശുചീകരിച്ചു. ടി എസ് എസ് എസ് മേഖല ഡയറക്ടർ ഫാ. ജയ്സ് കുരിശുംമൂട്ടിൽ ഉദ്ഘാടനം ചെയ്തു. മേഖലയിലെ 18 യൂണിറ്റിൽനിന്നായി 90 ഓളം അംഗങ്ങൾ പങ്കെടുത്തു .

പ്രസിഡന്റ് ജോസഫ്‌ മരങ്ങാട്ട് മാലിൽ , മേഴ്സി ഓലിക്കൽ , മാത്യു വാണിയം കിഴക്കേൽ , മേരിക്കുട്ടി പാലക്കലോടി , സിബി പൂവേലിൽ , ജോയി കടുകുന്നേൽ , ജോർജ്ജ് ആനിത്തോട്ടത്തിൽ , ചാക്കോ കാരാമയിൽ , റോയി കുന്നത്ത് , സിജി മംഗലത്ത് എന്നിവർ നേതൃത്വം നൽകി . പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തിനായി ഒരു സൂചനാ ബോഡും സ്ഥാപിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/267148/irittyeccopark)