---
title: "വികസന സെമിനാർ നടത്തി"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/267204/iritty"
published_at: "2025-02-01T06:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679d703d8de61_IMG-20250201-WA0001.jpg"
keywords: []
---

# വികസന സെമിനാർ നടത്തി

> **Lead Summary:** **ഇരിട്ടി** : ഇരിട്ടി:അടുത്ത വർഷത്തെ പദ്ധതി രൂപീകരണത്തിൻ്റെ ഭാഗമായി ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിൽ നടത്തിയ വികസന സെമിനാർ അഡ്വ: സണ്ണി ജോസഫ് എം. എൽ.എ ഉൽഘാടനം ചെയ്തു.

## Article Content

**ഇരിട്ടി** : ഇരിട്ടി:അടുത്ത വർഷത്തെ പദ്ധതി രൂപീകരണത്തിൻ്റെ ഭാഗമായി ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിൽ നടത്തിയ വികസന സെമിനാർ അഡ്വ: സണ്ണി ജോസഫ് എം. എൽ.എ ഉൽഘാടനം ചെയ്തു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ വേലായുധൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് നജീദ സാദിക്ക്,പഞ്ചായത്ത് പ്രസിഡൻ്റുമാരായ കുര്യച്ചൻ പൈമ്പള്ളി കുന്നേൽ,പി രജനി, പി.കെ.ഷൈമ,കെ.വി മിനി,ഷിജി നടപറമ്പിൽ, ബി.ഡി. ഒ. പാറമേൽ ദിവാകരൻ,അരവിന്ദൻ അക്കാനശ്ശേരി,കെ. നിഷ എന്നിവർ സംസാരിച്ചു. വികസനകാര്യ സ്ഥിരം സമിതി ചെയർമാൻ സി. ഷിജു കരടു പദ്ധതി രേഖ അവതരിപ്പിച്ചു. തുല്യതാ പരീക്ഷയിൽ എസ്സ്.എസ്സ്.എൽ.സി പാസ്സായ 65 പഠിതാക്കളെ സെമിനാറിൽ എം. എ ൽ. എ അനുമോദിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/267204/iritty)