---
title: "നിയമസഭ സമ്മേളനം ഫെബ്രുവരി 18ന് ആരംഭിക്കും"
english_title: "The assembly session will begin on February 18 "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/26725/the-assembly-session-will-begin-on-february-18"
published_at: "2022-02-16T15:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620cc960a4279_ksa.jpg"
keywords: []
---

# നിയമസഭ സമ്മേളനം ഫെബ്രുവരി 18ന് ആരംഭിക്കും

> **Lead Summary:** പതിനഞ്ചാം കേരള നിയമസഭയുടെ നാലാം സമ്മേളനം ഫെബ്രുവരി 18ന് ആരംഭിക്കും. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സമ്മേളനം ആരംഭിക്കുക.

## Article Content

പതിനഞ്ചാം കേരള നിയമസഭയുടെ നാലാം സമ്മേളനം ഫെബ്രുവരി 18ന് ആരംഭിക്കും. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സമ്മേളനം ആരംഭിക്കുക.

തുടർന്ന്  21-ാം തീയതി തിങ്കളാഴ്ച സഭ യോഗം ചേർന്ന് , സഭാംഗമായിരുന്ന പി ടി തോമസിന്റെ നിര്യാണം സംബന്ധിച്ച റഫറന്സ് നടത്തി പിരിയും. ഗവർണറുടെ  പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തിലുള്ള ചർച്ച ഫെബ്രുവരി 22, 23, 24 തീയതികളിലായി നടക്കും. ഫെബ്രുവരി 25 മുതല് മാർച്ച് 10 വരെ സഭ സമ്മേളിക്കുന്നതല്ല.

2022-23 സാമ്പത്തിക വർഷത്തെ  ബജറ്റും മറ്റ് അനുബന്ധ രേഖകളും മാർച്ച് 11ന് ധനകാര്യ മന്ത്രി സഭയിൽ അവതരിപ്പിക്കും. മാർച്ച് 14, 15, 16 തീയതികളിലായി ബജറ്റിനെ സംബന്ധിക്കുന്ന പൊതുചർച്ച നടക്കുന്നതും മാർച്ച് 17ന് 2021-22 സാമ്പത്തിക വർഷത്തെ ബജറ്റിലേക്കുള്ള അന്തിമ ഉപധനാഭ്യര്ത്ഥനകള് സഭ പരിഗണിക്കുന്നതുമാണ്.

2022-23 സാമ്പത്തിക വർഷത്തെ ആദ്യ നാലുമാസത്തെ ചെലവുകൾ നിര്വ്വഹിക്കുന്നതിനായുള്ള വോട്ട്-ഓണ്-അക്കൗണ്ട് മാർച്ച് 22-ാം തീയതിയും ഉപധനാഭ്യര്ത്ഥകളെയും വോട്ട്-ഓണ് അക്കൗണ്ടിനേയും സംബന്ധിക്കുന്ന ധനവിനിയോഗ ബില്ലുകള് യഥാക്രമം മാർച്ച് 21-ാം തീയതിയും മാർച്ച് 23-ാം തീയതിയും സഭ പരിഗണിക്കുന്നതുമാണ്.

മാർച്ച് 21, 23 തീയതികളിൽ ഗവണ്മെന്റ് കാര്യങ്ങള്ക്കായി മാറ്റിവയ്ക്കപ്പെട്ടിട്ടുള്ള സമയം എപ്രകാരം വിനിയോഗപ്പെടുത്തണമെന്നതു സംബന്ധിച്ച കാര്യം ഫെബ്രുവരി 21-ാം തീയതി തിങ്കളാഴ്ച ചേരുന്ന കാര്യോപദേശക സമിതിയുടെ ശിപാര്ശയുടെ അടിസ്ഥാനത്തില് സഭ തീരുമാനിക്കുന്നതാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/26725/the-assembly-session-will-begin-on-february-18)