---
title: "ഫ്രണ്ട്സ് ഓഫ് യോഗയുടെ ആഭിമുഖ്യത്തിൽ സൗജന്യ യോഗ പരിശീലന ക്ലാസുകൾ പുനരാരംഭിച്ചു"
english_title: "Yoga class"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/26728/yoga-class"
published_at: "2022-02-16T15:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620cd0406ce63_Picsart_22-02-16_15-51-14-014.jpg"
keywords: []
---

# ഫ്രണ്ട്സ് ഓഫ് യോഗയുടെ ആഭിമുഖ്യത്തിൽ സൗജന്യ യോഗ പരിശീലന ക്ലാസുകൾ പുനരാരംഭിച്ചു

> **Lead Summary:** ഫ്രണ്ട്സ് ഓഫ് യോഗയുടെ ആഭിമുഖ്യത്തിൽ സൗജന്യ യോഗ പരിശീലന ക്ലാസുകൾ പുനരാരംഭിച്ചു. യോഗ അദ്ധ്യാപകനായ നാണുക്കുട്ടൻ ആണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്.പ്രാണായാമം, യോഗാസനങ്ങൾ തുടങ്ങി ധ്യാനം, മെഡിറ്റേഷൻ,സൂര്യ നമസ്കാരം തുടങ്ങിയ യോഗയുടെ അഡ്വാൻസ്ഡ് ആയിട്ടുള്ള ക്ലാസുകളാണ് പരിശീലിപ്പിക്കുന്നത്.

## Article Content

ഫ്രണ്ട്സ് ഓഫ് യോഗയുടെ ആഭിമുഖ്യത്തിൽ സൗജന്യ യോഗ പരിശീലന ക്ലാസുകൾ പുനരാരംഭിച്ചു. യോഗ അദ്ധ്യാപകനായ നാണുക്കുട്ടൻ ആണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്.പ്രാണായാമം, യോഗാസനങ്ങൾ തുടങ്ങി ധ്യാനം, മെഡിറ്റേഷൻ,സൂര്യ നമസ്കാരം തുടങ്ങിയ യോഗയുടെ അഡ്വാൻസ്ഡ് ആയിട്ടുള്ള ക്ലാസുകളാണ് പരിശീലിപ്പിക്കുന്നത്.

കാങ്കോൽ സ്വദേശിയും യോഗ അധ്യാപകനുമായ നാണുക്കുട്ടന്റെ ശിക്ഷണത്തിലാണ് വിവിധ പ്രായത്തിലുള്ളവർ യോഗ അഭ്യസിച്ച് വരുന്നത്. കാങ്കോൽ ശിവക്ഷേത്രം പരിസരം കേന്ദ്രീകരിച്ച് മൂന്നു വർഷത്തോളമായി സൗജന്യ യോഗ പരിശീലനം നൽകിവരുന്ന ഉണ്ടെങ്കിലും കൊവിഡ് ലോക്ഡോൺ കാരണം കുറച്ചുനാൾ ക്ലാസുകൾ നിർത്തിവച്ചിരുന്നു.

യോഗ ക്ലാസ്സിലൂടെ വളരെ മികച്ച ഫലമാണ് തങ്ങൾക്ക് ലഭിക്കുന്നതെന്ന് അനുഭവസ്ഥർ സാക്ഷ്യപ്പെടുത്തുന്നു. ജീവിതശൈലി രോഗങ്ങൾ വരാതിരിക്കാനും ഉള്ളവർക്ക് അതിനെ പ്രതിരോധിക്കാനുള്ള വ്യായാമമുറ കൂടിയാണ് ഭാരതീയ ആചാര്യന്മാർ രോഗത്തിന് നൽകിയ പ്രമുഖ സംഭാവനകളിൽ ഒന്നായ യോഗ. പ്രായഭേദ സ്ത്രീ പുരുഷ വ്യത്യാസമന്യേ, എല്ലാ പ്രായക്കാർക്കും ഒരുപോലെ സ്വായത്തമാക്കാൻ കഴിയുന്നതിനാൽ യോഗയുടെ ജനപ്രീതി നാൾക്കുനാൾ വർധിച്ചുവരികയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/26728/yoga-class)