---
title: "കണ്ണൂർ തളിപ്പറമ്പിൽ എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ"
english_title: "Mdmawitharrest"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/267309/mdmawitharrest"
published_at: "2025-02-01T15:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679ded51d7ec8_1000053578.jpg"
keywords: []
---

# കണ്ണൂർ തളിപ്പറമ്പിൽ എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

> **Lead Summary:** **കണ്ണൂർ: **കണ്ണൂർ തളിപ്പറമ്പിൽ എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ. പുതിയങ്ങാടി സ്വദേശി ഷുഹൈൽ, മലപ്പുറം സ്വദേശികളായ മുബ്സീർ, രാജേഷ് എന്നിവരാണ് പിടിയിലായത്. 48 ഗ്രാം എംഡിഎംഎയാണ് ഇവരിൽ നിന്ന് കണ്ടെടുത്തത്. തളിപ്പറമ്പ് എക്സൈസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. നിലവിൽ പൊലീസ് കസ്റ്റഡിയിലാണ് യുവാക്കൾ. ലഹരിയുമായി ബന്ധപ്പെട്ട് പൊലീസ് കൂടുതൽ അന്വേഷിച്ചുവരികയാണ്.

## Article Content

**കണ്ണൂർ: **കണ്ണൂർ തളിപ്പറമ്പിൽ എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ. പുതിയങ്ങാടി സ്വദേശി ഷുഹൈൽ, മലപ്പുറം സ്വദേശികളായ മുബ്സീർ, രാജേഷ് എന്നിവരാണ് പിടിയിലായത്. 48 ഗ്രാം എംഡിഎംഎയാണ് ഇവരിൽ നിന്ന് കണ്ടെടുത്തത്. തളിപ്പറമ്പ് എക്സൈസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. നിലവിൽ പൊലീസ് കസ്റ്റഡിയിലാണ് യുവാക്കൾ. ലഹരിയുമായി ബന്ധപ്പെട്ട് പൊലീസ് കൂടുതൽ അന്വേഷിച്ചുവരികയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/267309/mdmawitharrest)