---
title: "കപ്പ ബിരിയാണി കഴിക്കുന്നതിനിടെ തൊണ്ടയിൽ കുരുങ്ങി യുവാവ് മരിച്ചു"
english_title: "Kappabiriyani"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/267321/kappabiriyani"
published_at: "2025-02-01T15:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679df75aa99ee_1000053586.jpg"
keywords: []
---

# കപ്പ ബിരിയാണി കഴിക്കുന്നതിനിടെ തൊണ്ടയിൽ കുരുങ്ങി യുവാവ് മരിച്ചു

> **Lead Summary:** **ചെറുപുഴ : **കപ്പ ബിരിയാണി കഴിക്കുന്നതിനിടെ തൊണ്ടയിൽ കുരുങ്ങി യുവാവ് മരിച്ചു. ചിറ്റാരിക്കാൽ കാരയിലെ കണ്ടത്തിൻകര ചാക്കോയുടെ മകൻ ജോബി ചാക്കോയാണ് മരിച്ചത്. 43 വയസ്സാണ്. രാജഗിരിയിലെ ബന്ധു വീട്ടിൽ വെച്ചാണ് സംഭവം. കുട്ടിയുടെ മാമോദീസ ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു ജോബി . ഇന്നലെ രാത്രി 8 മണിക്ക് വീട്ടിൽ വെച്ച് കപ്പ ബിരിയാണി കഴിക്കവെ എല്ല് ഉൾപെടെ തൊണ്ടയിൽ കുരുങ്ങിയെന്നാണ് സംശയിക്കുന്നത്. ഉടൻ ചെറുപുഴ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ.

## Article Content

**ചെറുപുഴ : **കപ്പ ബിരിയാണി കഴിക്കുന്നതിനിടെ തൊണ്ടയിൽ കുരുങ്ങി യുവാവ് മരിച്ചു. ചിറ്റാരിക്കാൽ കാരയിലെ കണ്ടത്തിൻകര ചാക്കോയുടെ മകൻ ജോബി ചാക്കോയാണ് മരിച്ചത്. 43 വയസ്സാണ്. രാജഗിരിയിലെ ബന്ധു വീട്ടിൽ വെച്ചാണ് സംഭവം. കുട്ടിയുടെ മാമോദീസ ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു ജോബി . ഇന്നലെ രാത്രി 8 മണിക്ക് വീട്ടിൽ വെച്ച് കപ്പ ബിരിയാണി കഴിക്കവെ എല്ല് ഉൾപെടെ തൊണ്ടയിൽ കുരുങ്ങിയെന്നാണ് സംശയിക്കുന്നത്. ഉടൻ ചെറുപുഴ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/267321/kappabiriyani)