---
title: "വയത്തൂർ യുപി സ്കൂളിൽ അധ്യാപക അനധ്യാപക സംഗമം ' സുകൃതായനം 'സംഘടിപ്പിച്ചു"
english_title: "Wayathurupschool"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/267330/wayathurupschool"
published_at: "2025-02-01T16:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679dfebca18fe_1000053591.jpg"
keywords: []
---

# വയത്തൂർ യുപി സ്കൂളിൽ അധ്യാപക അനധ്യാപക സംഗമം ' സുകൃതായനം 'സംഘടിപ്പിച്ചു

> **Lead Summary:** > **ഉളിക്കൽ : **മലയോര മേഖലയുടെ അക്ഷര വെളിച്ചമായി വിളങ്ങി നിൽക്കുന്ന വയത്തൂർ യുപി സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അധ്യാപക അനധ്യാപക സംഗമം " സുകൃതായനം " സംഘടിപ്പിച്ചു. ജ്ഞാന വഴിയിൽ 75 വർഷങ്ങളുടെ പാരമ്പര്യവും പുണ്യവും നൽകി സ്കൂളിനെ വഴിതെളിച്ച ഗുരുഭൂതരെ ചടങ്ങിൽ ആദരിച്ചു. കോർപ്പറേറ്റ് മാനേജർ ഫാ മാത്യു ശാസ്താംപാടവിൽ അധ്യക്ഷത വഹിച്ചു. ഉളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് പി സി ഷാജി തിരി തെളിയിച്ച് ഉദ്ഘാടന കർമം നിർവഹിച്ചു. സ്കൂൾ മാനേജർ ഫാ. തോമസ് കിടാരത്തിൽ സ്വാഗതം ആശംസിച്ചു. ഹെഡ്മാസ്റ്റർ തോമസ് എൻ ജെ ആമുഖഭാഷണം നടത്തി. ഇരിക്കൂറിന്റെ ജനനായകൻ അഡ്വക്കേറ്റ് സജീവ് ജോസഫ് എംഎൽഎ മുഖ്യാതിഥി സ്ഥാനം അലങ്കരിച്ചു.

## Article Content

> **ഉളിക്കൽ : **മലയോര മേഖലയുടെ അക്ഷര വെളിച്ചമായി വിളങ്ങി നിൽക്കുന്ന വയത്തൂർ യുപി സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അധ്യാപക അനധ്യാപക സംഗമം " സുകൃതായനം " സംഘടിപ്പിച്ചു. ജ്ഞാന വഴിയിൽ 75 വർഷങ്ങളുടെ പാരമ്പര്യവും പുണ്യവും നൽകി സ്കൂളിനെ വഴിതെളിച്ച ഗുരുഭൂതരെ ചടങ്ങിൽ ആദരിച്ചു. കോർപ്പറേറ്റ് മാനേജർ ഫാ മാത്യു ശാസ്താംപാടവിൽ അധ്യക്ഷത വഹിച്ചു. ഉളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് പി സി ഷാജി തിരി തെളിയിച്ച് ഉദ്ഘാടന കർമം നിർവഹിച്ചു. സ്കൂൾ മാനേജർ ഫാ. തോമസ് കിടാരത്തിൽ സ്വാഗതം ആശംസിച്ചു. ഹെഡ്മാസ്റ്റർ തോമസ് എൻ ജെ ആമുഖഭാഷണം നടത്തി. ഇരിക്കൂറിന്റെ ജനനായകൻ അഡ്വക്കേറ്റ് സജീവ് ജോസഫ് എംഎൽഎ മുഖ്യാതിഥി സ്ഥാനം അലങ്കരിച്ചു.

റിട്ടയർഡ് ഹെഡ്മാസ്റ്റർമാരായ കേ. എം. ദേവസ്യ, ടി.ജെ ജോർജ് എന്നിവർ അനുഭവം പങ്കു വയ്ച്ചു. സീനിയർ അസിസ്റ്റന്റ് മേഴ്സി വി എം, PTA പ്രസിഡന്റ് ഷിബു ചെറിയാൻ, മദർ PTA പ്രസിഡന്റ് അഖില രാജൻ തുടങ്ങിയവർ മഹത്തായ സംഗമത്തിന് ആശംസകൾ നേർന്നു സംസാരിച്ചു. സ്റ്റാഫ്‌ സെക്രട്ടറി ബിന്ദുമോൾ പി വി നന്ദി അർപ്പിച്ച് സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/267330/wayathurupschool)