---
title: "ആശുപത്രികൾക്കും ഡോക്ടർമാർക്കും എതിരായ അക്രമങ്ങൾ വർധിക്കുന്ന പശ്ചാത്തലത്തിൽ ആശുപത്രികളെ സുരക്ഷിത മേഖലകളായി പ്രഖ്യാപിക്കണം: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ"
english_title: "Indian Medical Association"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/26739/Indian-Medical-Association"
published_at: "2022-02-16T16:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620cdc488954d_Picsart_22-02-16_16-42-19-323.jpg"
keywords: []
---

# ആശുപത്രികൾക്കും ഡോക്ടർമാർക്കും എതിരായ അക്രമങ്ങൾ വർധിക്കുന്ന പശ്ചാത്തലത്തിൽ ആശുപത്രികളെ സുരക്ഷിത മേഖലകളായി പ്രഖ്യാപിക്കണം: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ

> **Lead Summary:** ആശുപത്രികൾക്കും ഡോക്ടർമാർക്കും എതിരായ അക്രമങ്ങൾ വർധിക്കുന്ന പശ്ചാത്തലത്തിൽ ആശുപത്രികളെ സുരക്ഷിത മേഖലകളായി പ്രഖ്യാപിക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റി ഭാരവാഹികൾ ഇന്ന് കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.

## Article Content

ആശുപത്രികൾക്കും ഡോക്ടർമാർക്കും എതിരായ അക്രമങ്ങൾ വർധിക്കുന്ന പശ്ചാത്തലത്തിൽ ആശുപത്രികളെ സുരക്ഷിത മേഖലകളായി പ്രഖ്യാപിക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റി ഭാരവാഹികൾ ഇന്ന് കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.

ആശുപത്രി അക്രമങ്ങൾക്കെതിരെ ശക്തമായി പ്രതികരിക്കാൻ ഐ എം എ  പ്രവർത്തക സമിതി തീരുമാനിച്ചിട്ടുണ്ടെന്നും ഭാരവാഹികൾ വ്യക്തമാക്കി. രോഗാവസ്ഥ കാരണം മരണം ഉണ്ടായാൽ പോലും ഡോക്ടർമാർ അക്രമിക്കപ്പെടുകയാണ്. സാമൂഹിക വിരുദ്ധരും അക്രമവാസനയുമുള്ള രാഷ്ട്രീയക്കാരാണ് പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്. അക്രമികളെ നിലയ്ക്ക് നിർത്താൻ പോലീസിനാവുന്നില്ല. ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുക്കേണ്ട സംഭവത്തിൽ പോലും പോലീസ് കുറ്റക്കാർക്കെതിരെ കേസടുക്കാത്ത അവസ്ഥയുണ്ടെന്നും ഡോക്ടർമാർ കുറ്റപ്പെടുത്തി. വാർത്താ സമ്മേളനത്തിൽ ഭാരവാഹികളായ ഡോ.സുരേന്ദ്രബാബു, ഡോ.ശശിധരൻ കെ, ഡോ.ലളിത് സുന്ദരം, ഡോ.സുൾഫിക്കർ അലി, ഡോ.രാജേഷ് ഒ.ടി പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/26739/Indian-Medical-Association)