---
title: "യൂത്ത് കോൺഗ്രസ്സ് കുറ്റവിചാരണ നടത്തി"
english_title: "Yuth congrass"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/26742/yuth-congrass"
published_at: "2022-02-16T17:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620ce1f69feea_Picsart_22-02-16_17-06-28-003.jpg"
keywords: []
---

# യൂത്ത് കോൺഗ്രസ്സ് കുറ്റവിചാരണ നടത്തി

> **Lead Summary:** കണ്ണൂർ: ഇടത് പക്ഷത്തിന് ലഭിച്ച ഭരണത്തുടർച്ച നാടിന് ശാപമായിരിക്കയാണെന്ന് യൂത്ത് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡണ്ട് ഷാഫി പറമ്പിൽ പറഞ്ഞു.രാഷ്ട്രീയ എതിരാളികളെ അക്രമിക്കാൻ ബോബ് ആയുധമാക്കുന്ന സി.പി.എം ഇപ്പോൾ കല്യാണ പാർട്ടിയിൽ പങ്കെടുക്കുന്നവരെ തലയിൽ ബോംബ് എറിഞ്ഞ് പൊട്ടിച്ചിതറിക്കുകയാണ്.

## Article Content

കണ്ണൂർ: ഇടത് പക്ഷത്തിന് ലഭിച്ച ഭരണത്തുടർച്ച നാടിന് ശാപമായിരിക്കയാണെന്ന് യൂത്ത് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡണ്ട് ഷാഫി പറമ്പിൽ പറഞ്ഞു.രാഷ്ട്രീയ എതിരാളികളെ അക്രമിക്കാൻ ബോബ് ആയുധമാക്കുന്ന സി.പി.എം ഇപ്പോൾ കല്യാണ പാർട്ടിയിൽ പങ്കെടുക്കുന്നവരെ തലയിൽ ബോംബ് എറിഞ്ഞ് പൊട്ടിച്ചിതറിക്കുകയാണ്.

സി.പി.എമ്മിൻ്റെ ആയുധപ്പുര ഇപ്പോഴും സജീവമാണെന്നതിൻ്റെ ഏറ്റവും വലിയ തെളിവാണ് കഴിഞ്ഞ ദിവസം കല്യാണപ്പാർട്ടിക്കിടയിൽ നടത്തിയ ബോംബാക്രമം.സി.പി.എം കേന്ദ്രങ്ങളിൽ ഇപ്പോഴും കുടിൽ വ്യവസായം പോലെ ബോംബ് നിർമ്മാക്കശാലകൾ സജീവമാണ്.ഇത് നിർത്താൻ നാടുനീളെ പ്രസംഗിച്ചാൽ പോര മറിച്ച് ബോംബ് നിർമ്മാണ കേന്ദ്രങ്ങൾ അടച്ച് പൂട്ടാൻ താഴെ തട്ടിലുള്ള അണികൾക്ക് നിർദ്ദേശം നൽകിയാൽ മാത്രം മതിയാകുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

കേരളത്തിൻ്റെ ക്രമസമാധാന തകർച്ചക്ക് കാരണം ആദ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയനാണെന്നും ക്വട്ടേഷൻ - മദ്യ-മയക്കുമരുന്ന് മാഫിയകൾ അഴിഞ്ഞാടുമ്പോൾ പോലീസ് നോക്ക് കുത്തിയായിരിക്കയാണെന്നാരോപിച്ച് യൂത്ത് കോൺഗ്രസ് കലക്ട്രേറ്റ് പടിക്കൽ നടത്തിയ കുറ്റവിചാരണ ഉൽഘാടനം ചെയ്ത് കൊണ്ട് ഷാഫി പറമ്പിൽ പറഞ്ഞു.

ജില്ലാ പ്രസിഡണ്ട് സുധീപ് ജയിംസ് അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന വൈസ് പ്രസിഡണ്ട് റിജിൽ മാക്കുറ്റി, കെ.കമൽ ജിത്ത്, വിനീഷ്ചുള്ളിയാൻ, റോബർട്ട് വെള്ളാൻ വള്ളി, പ്രിനിൽ മതുക്കോത്ത്, വി.രാഹൂൽ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/26742/yuth-congrass)