---
title: "ധീരജ് രാജേന്ദ്രന്‍ സ്മാരക പഠന ഗവേഷണകേന്ദ്രം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു"
english_title: "Dheerajrajendran"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/267494/dheerajrajendran"
published_at: "2025-02-02T14:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679f2f315c71f_1000053808.jpg"
keywords: []
---

# ധീരജ് രാജേന്ദ്രന്‍ സ്മാരക പഠന ഗവേഷണകേന്ദ്രം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു

> **Lead Summary:** **കണ്ണൂർ : **എസ് എഫ് ഐ പ്രവർത്തകൻ ധീരജ് രാജേന്ദ്രൻ സ്മാരക പഠനഗവേഷണകേന്ദ്രം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ധീരജിന്റെ കണ്ണൂർ തൃച്ചംബരത്തെ വീടിനുസമീപം രക്തസാക്ഷികുടീരത്തിനോട്‌ ചേർനാണ് പഠനഗവേഷണകേന്ദ്രം നിർമിച്ചത്‌.

## Article Content

**കണ്ണൂർ : **എസ് എഫ് ഐ പ്രവർത്തകൻ ധീരജ് രാജേന്ദ്രൻ സ്മാരക പഠനഗവേഷണകേന്ദ്രം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ധീരജിന്റെ കണ്ണൂർ തൃച്ചംബരത്തെ വീടിനുസമീപം രക്തസാക്ഷികുടീരത്തിനോട്‌ ചേർനാണ് പഠനഗവേഷണകേന്ദ്രം നിർമിച്ചത്‌.

ഇടുക്കി പൈനാവ് എൻജിനിയറിങ് കോളേജ്‌ ക്യാമ്പസിൽ കെഎസ്‌യു–- യൂത്ത് കോൺഗ്രസ് സംഘം കൊലപ്പെടുത്തിയ എസ്എഫ്ഐ പ്രവർത്തകൻ ധീരജ് രാജേന്ദ്രന്റെ സ്‌മരണയ്‌ക്കായാണ്‌ ധീരജിന്റെ തൃച്ചംബരത്തെ വീടിനുസമീപം വാങ്ങിയ സ്ഥലത്ത്‌ രക്തസാക്ഷികുടീരത്തിനോട്‌ ചേർന്ന്‌ പഠനഗവേഷണകേന്ദ്രം നിർമിച്ചത്‌. മുൻ എസ്‌എഫ്‌ഐ പ്രവർത്തകരുടെ നേതൃതത്തിലായിരുന്നു സ്‌മാരക മന്ദിര നിർമാണം. 1500 ചതുരശ്രീമീറ്ററിൽ ഒറ്റ നിലയിൽ പ്രീ ഫാബ്രിക്കേറ്റ്‌ മാതൃകയിലാണ്‌ നിർമാണം.

സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അധ്യക്ഷനായി. കെ കെ ശൈലജ, എം വി ജയരാജൻ, ടി വി രാജേഷ് ,കെ സന്തോഷ്, ജെയിംസ് മാത്യൂ, പി എം ആർഷോ , കെ അനുശ്രീ, പി എസ് സഞ്ജീവ് , ധീരജിൻ്റെ കുടുംബാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/267494/dheerajrajendran)