---
title: "മട്ടന്നൂർ കോടതിയിലെ അഭിഭാഷകൻ ഓഫീസിൽ കുഴഞ്ഞുവീണ് മരിച്ചു"
english_title: "Advacetdeath"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/267498/advacetdeath"
published_at: "2025-02-02T14:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679f3430913a2_1000053818.jpg"
keywords: []
---

# മട്ടന്നൂർ കോടതിയിലെ അഭിഭാഷകൻ ഓഫീസിൽ കുഴഞ്ഞുവീണ് മരിച്ചു

> **Lead Summary:** **ഇരിട്ടി: **മട്ടന്നൂർ കോടതിയിലെ അഭിഭാഷകൻ ഓഫീസിൽ കുഴഞ്ഞുവീണ് മരിച്ചു. ആറളം ചെടിക്കുളത്തെ ജെ.ജോർജ്ജ് പാദുവയാണ് ശനിയാഴ്ച ഉച്ചയോടെ മട്ടന്നൂർ സി ജെ എം കോടതിക്ക് സമീപമുള്ള തന്റെ ഓഫീസിൽ കുഴഞ്ഞു വീണ് മരിച്ചത്. ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുപ്പത്തി അഞ്ച് വർഷത്തോളമായി മട്ടന്നൂർ, കൂത്തുപറമ്പ്, തലശ്ശേരി കോടതികളിൽ ഇദ്ദേഹം അഭിഭാഷകനായി ജോലി ചെയ്തു വരികയായിരുന്നു. സി പി എം മുൻ ആറളം ലോക്കൽ കമ്മിറ്റിയംഗം, ഡി വൈ എഫ് ഐ മുൻ മട്ടന്നൂർ ബ്ലോക്ക് കമ്മിറ്റിയംഗം എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു.

## Article Content

**ഇരിട്ടി: **മട്ടന്നൂർ കോടതിയിലെ അഭിഭാഷകൻ ഓഫീസിൽ കുഴഞ്ഞുവീണ് മരിച്ചു. ആറളം ചെടിക്കുളത്തെ ജെ.ജോർജ്ജ് പാദുവയാണ് ശനിയാഴ്ച ഉച്ചയോടെ മട്ടന്നൂർ സി ജെ എം കോടതിക്ക് സമീപമുള്ള തന്റെ ഓഫീസിൽ കുഴഞ്ഞു വീണ് മരിച്ചത്. ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുപ്പത്തി അഞ്ച് വർഷത്തോളമായി മട്ടന്നൂർ, കൂത്തുപറമ്പ്, തലശ്ശേരി കോടതികളിൽ ഇദ്ദേഹം അഭിഭാഷകനായി ജോലി ചെയ്തു വരികയായിരുന്നു. സി പി എം മുൻ ആറളം ലോക്കൽ കമ്മിറ്റിയംഗം, ഡി വൈ എഫ് ഐ മുൻ മട്ടന്നൂർ ബ്ലോക്ക് കമ്മിറ്റിയംഗം എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു.

വെളിമാനത്തെ പരേതരായ ജോസഫ് പാദുവ യുടെയും റോസമ്മ ജോസഫിൻ്റെയും മകനാണ്. ഭാര്യ: ഇ.പി മേരിക്കുട്ടി (ആറളം ഗ്രാമപഞ്ചായത്തംഗം, സി പി എം ആറളം ലോക്കൽ കമ്മിറ്റിയംഗം, മഹിള അസോ.ഇരിട്ടി ഏരിയ കമ്മിറ്റിയംഗം).

മക്കൾ: സൈറസ് ജോർജ്ജ്(വിഷ്യൽ കമ്യൂണിക്കേഷൻ,എറണാകുളം), അഗസ്റ്റസ് (വിദ്യാർത്ഥി). സംസ്കാരം ഞായറാഴ്ച്ച വൈകിട്ട് 3 മണിക്ക് വെളിമാനം സെൻ്റ് സെബാസ്റ്റ്യൻസ് പള്ളിസെമിത്തേരിയിൽ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/267498/advacetdeath)