---
title: "വള്ളിത്തോട് മദ്റസയിൽ സ്മാർട്ട് ക്ലാസ് റൂം ഉദ്ഘാടനവും രക്ഷാകർതൃ സംഗമവും സംഘടിപ്പിച്ചു"
english_title: "Smartclassroom"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/267517/smartclassroom"
published_at: "2025-02-02T16:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679f4ea50e1bb_1000053853.jpg"
keywords: []
---

# വള്ളിത്തോട് മദ്റസയിൽ സ്മാർട്ട് ക്ലാസ് റൂം ഉദ്ഘാടനവും രക്ഷാകർതൃ സംഗമവും സംഘടിപ്പിച്ചു

> **Lead Summary:** **ഇരിട്ടി: **വള്ളിത്തോട് മഹല്ല് ജമാ അത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വള്ളിത്തോട് ഹയാത്തുൽ ഇസ്ലാം ഹയർ സെക്കൻ്ററി മദ്റസയിൽ രക്ഷാകർതൃ സംഗമവും മദ്റസ സ്മാർട്ട് ക്ലാസ് ഉദ്ഘാടനവും നടന്നു. മഹല്ല് ഖതീബ് ടി. അബ്ദുറഷീദ് അൽ ഖാസിമി ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡൻ്റ് സമീർ പി.കെ അധ്യക്ഷത വഹിച്ചു ബിലാൽ മസ്ജിദ് ഖതീബ് കെ.എം സലീം ബാഖവി പ്രാർത്ഥന നിർവഹിച്ചു.

## Article Content

**ഇരിട്ടി: **വള്ളിത്തോട് മഹല്ല് ജമാ അത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വള്ളിത്തോട് ഹയാത്തുൽ ഇസ്ലാം ഹയർ സെക്കൻ്ററി മദ്റസയിൽ രക്ഷാകർതൃ സംഗമവും മദ്റസ സ്മാർട്ട് ക്ലാസ് ഉദ്ഘാടനവും നടന്നു. മഹല്ല് ഖതീബ് ടി. അബ്ദുറഷീദ് അൽ ഖാസിമി ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡൻ്റ് സമീർ പി.കെ അധ്യക്ഷത വഹിച്ചു ബിലാൽ മസ്ജിദ് ഖതീബ് കെ.എം സലീം ബാഖവി പ്രാർത്ഥന നിർവഹിച്ചു.

മഹല്ല് ജനറൽ സെക്രട്ടറി മുഹമ്മദ് കടാംകോട്ട് സ്വാഗത ഭാഷണം നിർവ്വഹിച്ചു.രക്ഷാകർതൃ ബോധ വൽകരണ ക്ലാസിന് മുദരിബ് മൗലവി അൻവർ ഹൈദരി നേതൃത്വം നൽകി.സദർ മുഅല്ലിം ഷൗക്കത്ത് അലി മൗലവി വിഷയാവതരണം നിർവഹിച്ചു.കെ.കെ കുഞ്ഞിമൂസ ഹാജിയുടെ സ്മരണയ്ക്ക് വേണ്ടി കുടുംബം സംവിധാനിച്ച് നൽകിയമദ്റസ സ്മാർട്ട് ക്ലാസ് റൂം സമർപ്പണം ടി പി അബ്ദുല്ല ഹാജി നിർവ്വഹിച്ചു. മുഹമ്മദ് ജംഷീർ എം സ്വിച്ച്ഓൺ കർമം നിവ്വഹിച്ചു.

എം.പി അബ്ദുൽ ഖാദിർ ഹാജി, ഇസ്മായിൽ കീത്തടത്ത് , കെ.ഇബ്രാഹിം കുട്ടി, സി എച്ച് കരീം, കരിങ്കപ്പാറ പോക്കർ ഹാജി , സിദ്ദീഖ് കുഞ്ഞിക്കണ്ടി, അബ്ദുല്ല കുട്ടി കെ.വി, കെ.പി ആലിക്കുട്ടി ഹാജി , മദ്റസ അധ്യാപകരായ അബ്ബാസുൽ ഹസനി, യഹിയ ഫൈസി , ഹംസ മുസ്ലിയാർ, നവാസ് അമാനി , ആബിദ് ദാരിമി , റഷീദ് സഅദി ,അലി ഹസൻ അഹ്സനി, റഫീഖ് അഹ്സനി ,മുനീർ മൗലവി തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/267517/smartclassroom)