---
title: "സിപിഐ മണത്തണ ബ്രാഞ്ച് സമ്മേളനം സംഘടിപ്പിച്ചു"
english_title: "CPI Manathana Branch Organizes Conference"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/267554/cpi-manathana-branch-organizes-conference"
published_at: "2025-02-02T20:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679f8deb1e7a4_cpi.jpg"
keywords: []
---

# സിപിഐ മണത്തണ ബ്രാഞ്ച് സമ്മേളനം സംഘടിപ്പിച്ചു

> **Lead Summary:** മണത്തണ: സിപിഐ മണത്തണ ബ്രാഞ്ച് സമ്മേളനം സംഘടിപ്പിച്ചു. വന്യ മൃഗങ്ങളുടെ സാന്നിധ്യം സംശയിക്കുന്ന പ്രദേശങ്ങളിലെ ജനങ്ങളുടെ ആശങ്കയകറ്റാൻ വനം വകുപ്പ് നടപടി കാര്യക്ഷമമാക്കണമെന്ന് സിപിഐ ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു.

## Article Content

മണത്തണ: സിപിഐ മണത്തണ ബ്രാഞ്ച് സമ്മേളനം സംഘടിപ്പിച്ചു. വന്യ മൃഗങ്ങളുടെ സാന്നിധ്യം സംശയിക്കുന്ന പ്രദേശങ്ങളിലെ ജനങ്ങളുടെ ആശങ്കയകറ്റാൻ വനം വകുപ്പ് നടപടി കാര്യക്ഷമമാക്കണമെന്ന് സിപിഐ ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു.

മണ്ഡലം സെക്രട്ടറി സി. കെ. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ അസി. സെക്രട്ടറി കെ. ടി ജോസ്, വി കെ രാഘവൻ വൈദ്യർ, കെ. പി വർക്കി തുടങ്ങിയവർ പ്രസംഗിച്ചു. ബ്രാഞ്ച് സെക്രട്ടറിയായി കെ. പി. ബിജുവിനെയും അസി. സെക്രട്ടറിയായി പി. എസ് പ്രമോദിനെയും തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/267554/cpi-manathana-branch-organizes-conference)