---
title: "തിരുവനന്തപുരത്ത് ഹോട്ടലിൽ ബോംബ് ഭീഷണി"
english_title: "Thiruvanaththapuram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/267576/thiruvanaththapuram"
published_at: "2025-02-03T02:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679fe21a3fef4_IMG-20250203-WA0003.jpg"
keywords: []
---

# തിരുവനന്തപുരത്ത് ഹോട്ടലിൽ ബോംബ് ഭീഷണി

> **Lead Summary:** തിരുവനന്തപുരം: തിരുവനന്തപുരത്ത് ഹോട്ടലിൽ ബോംബ് ഭീഷണി. പഞ്ചനക്ഷത്ര ഹോട്ടലായ ഫോർട്ട് മാനറിൽ ബോംബ് വെച്ചിട്ടുണ്ടെന്നാണ് സന്ദേശമെത്തിയത്. പോലീസും ബോംബ് സ്ക്വാഡും പരിശോധന നടത്തി. മനുഷ്യ ബോംബ് ഉച്ചയ്ക്ക് 2.30-ന് സ്ഫോടനം നടത്തുമെന്നായിരുന്നു സന്ദേശം.

## Article Content

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഹോട്ടലിൽ ബോംബ് ഭീഷണി. പഞ്ചനക്ഷത്ര ഹോട്ടലായ ഫോർട്ട് മാനറിൽ ബോംബ് വെച്ചിട്ടുണ്ടെന്നാണ് സന്ദേശമെത്തിയത്. പോലീസും ബോംബ് സ്ക്വാഡും പരിശോധന നടത്തി. മനുഷ്യ ബോംബ് ഉച്ചയ്ക്ക് 2.30-ന് സ്ഫോടനം നടത്തുമെന്നായിരുന്നു സന്ദേശം.

അടുത്തിടെ നഗരത്തിലെ മറ്റ് രണ്ട് ഹോട്ടലുകളുകളിലും ഇത്തരത്തില്‍ ഇ-മെയിൽ വഴി വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾ എത്തിയിരന്നു. ഈ സാഹചര്യത്തിൽ ഈ മെയിൽ അയച്ചയാളെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായി ഡിസിപി ദേശ്മുഖ് മാധ്യമങ്ങളോട് പറഞ്ഞു.

മുംബൈ സ്‌ഫോടനക്കേസ് പ്രതി യാക്കൂബ് മേമന്‍റെ പേരിലാണ് ഇ-മെയിൽ സന്ദേശമെത്തിയത്. മാധ്യമ സ്ഥാപനങ്ങളിലുൾപ്പെടെ രാവിലെയോടെയാണ് ഈ സന്ദേശമെത്തിയത്. ഹോട്ടലിലെ അതിഥികളുടെ വിവരങ്ങളും പരിശോധിച്ചു. ഫയർഫോഴ്സ് സംഘവും ഹോട്ടൽ മാനറിലെത്തിയിരുന്നു. തിരുവനന്തപുരം ഡിസിപിയുടെ നേതൃത്വത്തിലാണ് പരിശോധന. ബോംബ് സ്ക്വാഡ് അടക്കം മണിക്കൂറുകളോളം തെരച്ചിൽ നടത്തിയെങ്കിലും സംശകരമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/267576/thiruvanaththapuram)