---
title: "തൊഴിലധിഷ്ഠിത പരിശീലനം: അപേക്ഷ ക്ഷണിച്ചു"
english_title: "Applynow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/267621/applynow"
published_at: "2025-02-03T10:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a04d196917e_images.png"
keywords: []
---

# തൊഴിലധിഷ്ഠിത പരിശീലനം: അപേക്ഷ ക്ഷണിച്ചു

> **Lead Summary:** കണ്ണൂർ : കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ ഫിനിഷിങ് സ്കൂളായ റീച്ചില്‍ കുറഞ്ഞ നിരക്കില്‍ എൻ.എസ്.ഡി.സി അംഗീകൃത കോഴ്സുകളായ പൈത്തണ്‍ പ്രോഗ്രാമിങ്, ഡാറ്റാ സയൻസ് എന്നിവയിലേക്ക് ഓണ്‍ലൈൻ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.

## Article Content

കണ്ണൂർ : കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ ഫിനിഷിങ് സ്കൂളായ റീച്ചില്‍ കുറഞ്ഞ നിരക്കില്‍ എൻ.എസ്.ഡി.സി അംഗീകൃത കോഴ്സുകളായ പൈത്തണ്‍ പ്രോഗ്രാമിങ്, ഡാറ്റാ സയൻസ് എന്നിവയിലേക്ക് ഓണ്‍ലൈൻ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.

ഒരു ബാച്ചില്‍ 25 പേർക്കാണ് പ്രവേശനം. പ്ലസ്ടു, ഡിഗ്രി കഴിഞ്ഞവർക്ക് പൈത്തണ്‍ പ്രോഗ്രാമിങ്ങിലേക്കും ഡിഗ്രി കഴിഞ്ഞവർക്ക് ഡാറ്റാ സയൻസിലേക്കും അപേക്ഷിക്കാം. അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി 15, വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 9496015002, 9496015051. വെബ്സൈറ്റ്: www.reach.org.in.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/267621/applynow)