---
title: "തളിപ്പറമ്പിൽ കഞ്ചാവുമായി രണ്ട് യുവാക്കൾ എക്സൈസിന്റെ പിടിയിൽ"
english_title: "Thalipparambaeccice"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/267728/thalipparambaeccice"
published_at: "2025-02-03T15:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a08da32b3aa_1000054053.jpg"
keywords: []
---

# തളിപ്പറമ്പിൽ കഞ്ചാവുമായി രണ്ട് യുവാക്കൾ എക്സൈസിന്റെ പിടിയിൽ

> **Lead Summary:** **തളിപ്പറമ്പ : ** തളിപ്പറമ്പിൽ കഞ്ചാവുമായി രണ്ട് യുവാക്കൾ എക്സൈസിന്റെ പിടിയിൽ.ബീഹാർ സ്വദേശികളായ മുഹമ്മദ് ആഷിഫ് മുഹമ്മദ് റിങ്കു എന്നിവരാണ് പിടിയിലായത്.തളിപ്പറമ്പ് എക്സൈസ് റെയ്ഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ അഷ്റഫ് മലപ്പട്ടത്തിൻ്റെ നേതൃത്വത്തിൽ തളിപ്പറമ്പ് ടൗൺ, മന്ന, സെയ്ദ് നഗ൪, കാഞ്ഞിരങ്ങാട് ഭാഗങ്ങളിൽ നടത്തിയ റെയിഡിലാണ് 30 ഗ്രാം കഞ്ചാവുമായി ഇവർ പിടിയിലായത്.

## Article Content

**തളിപ്പറമ്പ : ** തളിപ്പറമ്പിൽ കഞ്ചാവുമായി രണ്ട് യുവാക്കൾ എക്സൈസിന്റെ പിടിയിൽ.ബീഹാർ സ്വദേശികളായ മുഹമ്മദ് ആഷിഫ് മുഹമ്മദ് റിങ്കു എന്നിവരാണ് പിടിയിലായത്.തളിപ്പറമ്പ് എക്സൈസ് റെയ്ഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ അഷ്റഫ് മലപ്പട്ടത്തിൻ്റെ നേതൃത്വത്തിൽ തളിപ്പറമ്പ് ടൗൺ, മന്ന, സെയ്ദ് നഗ൪, കാഞ്ഞിരങ്ങാട് ഭാഗങ്ങളിൽ നടത്തിയ റെയിഡിലാണ് 30 ഗ്രാം കഞ്ചാവുമായി ഇവർ പിടിയിലായത്.

റെയ്ഡിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ പി പി മനോഹരൻ , പ്രിവൻ്റീവ് ഓഫീസർ കെ വി നികേഷ് , സിവിൽ എക്സൈസ് ഓഫീസർ എം വി ശ്യാംരാജ്, വനിത സിവിൽ എക്സൈസ് ഓഫീസർ എം വി സുനിത എന്നിവർ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/267728/thalipparambaeccice)