---
title: "തൊണ്ടിയിൽ സെന്റ് ജോൺസ് യുപി സ്കൂളിൽ ഫാമിലി മെഗാ ക്വിസ് സംഘടിപ്പിച്ചു"
english_title: "Stjohnsthondiyil"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/267751/stjohnsthondiyil"
published_at: "2025-02-03T16:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a0a4c6240cf_1000054122.jpg"
keywords: []
---

# തൊണ്ടിയിൽ സെന്റ് ജോൺസ് യുപി സ്കൂളിൽ ഫാമിലി മെഗാ ക്വിസ് സംഘടിപ്പിച്ചു

> **Lead Summary:** തൊണ്ടിയിൽ : സെന്റ് ജോൺസ് യുപി സ്കൂളിൽ രണ്ടു വർഷമായി നടന്നുവരുന്ന തിരിവെട്ടം പൊതുവിജ്ഞാന പരിപോഷണ പരിപാടിയുടെ ഫാമിലി മെഗാക്വിസ് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിച്ചു. 36 ടീമുകൾ മത്സരത്തിൽ പങ്കെടുത്തു. മെഗാക്വിസ് പരിപാടി സ്കൂൾ ഹെഡ്മാസ്റ്റർ സോജൻ വർഗീസ് ഉദ്ഘാടനം ചെയ്തു.

## Article Content

തൊണ്ടിയിൽ : സെന്റ് ജോൺസ് യുപി സ്കൂളിൽ രണ്ടു വർഷമായി നടന്നുവരുന്ന തിരിവെട്ടം പൊതുവിജ്ഞാന പരിപോഷണ പരിപാടിയുടെ ഫാമിലി മെഗാക്വിസ് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിച്ചു. 36 ടീമുകൾ മത്സരത്തിൽ പങ്കെടുത്തു. മെഗാക്വിസ് പരിപാടി സ്കൂൾ ഹെഡ്മാസ്റ്റർ സോജൻ വർഗീസ് ഉദ്ഘാടനം ചെയ്തു.

പരിപാടിക്ക് ആശംസകൾ നേർന്നുകൊണ്ട് സീനിയർ അധ്യാപിക  ജെസ്സി അബ്രഹാം സംസാരിച്ചു.

അനൂപ് സ്കറിയ, സി. ജീന SABS,ഡാർവിൻ KK എന്നിവർ ക്വിസ് മത്സരത്തിനു നേതൃത്വം നൽകി. മൂന്നു റൗണ്ടുകളായി നടത്തിയ മത്സരത്തിൽ യാദവ് T & ഫാമിലി ഒന്നാംസ്ഥാനം കരസ്ഥമാക്കി.

യാദവ് വിജേഷ്& ഫാമിലി രണ്ടാം സ്ഥാനവും അഡോൺ ബിനു &ഫാമിലി മൂന്നാം സ്ഥാനവും നേടി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/267751/stjohnsthondiyil)