---
title: "രാഷ്ട്രപതിക്കെതിരെ 'പാവം സ്ത്രീ' പരാമർശം: സോണിയ ഗാന്ധിക്കെതിരെ അവകാശ ലംഘന നോട്ടീസ്"
english_title: "Breach of privilege notice against Sonia Gandhi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/267786/breach-of-privilege-notice-against-sonia-gandhi"
published_at: "2025-02-03T20:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a0d96e3fddf_WhatsApp_Image_2025-02-03_at_20.27.28.jpeg"
keywords: []
---

# രാഷ്ട്രപതിക്കെതിരെ 'പാവം സ്ത്രീ' പരാമർശം: സോണിയ ഗാന്ധിക്കെതിരെ അവകാശ ലംഘന നോട്ടീസ്

> **Lead Summary:** ഡൽഹി: സോണിയ ഗാന്ധിക്കെതിരെ ബിജെപി എംപിമാരുടെ അവകാശ ലംഘന നോട്ടീസ്.രാഷ്ട്രപതിക്കെതിരെയുള്ള പരാമർശത്തിൻ്റെ പേരിലാണ് ബിജെപി നീക്കം.

## Article Content

ഡൽഹി: സോണിയ ഗാന്ധിക്കെതിരെ ബിജെപി എംപിമാരുടെ അവകാശ ലംഘന നോട്ടീസ്.രാഷ്ട്രപതിക്കെതിരെയുള്ള പരാമർശത്തിൻ്റെ പേരിലാണ് ബിജെപി നീക്കം.

ജനുവരി 31 ന് പാർലമെൻ്റിൻ്റെ ഇരുസഭകളെയും സംയുക്തമായി അഭിസംബോധന ചെയ്ത ശേഷം രാഷ്ട്രപതി ദ്രൗപതി മുർമുവിനെ അപമാനിക്കും വിധം പരാമർശങ്ങൾ നടത്തി എന്നാണ് ആരോപണം. തിങ്കളാഴ്ച ഒരു കൂട്ടം ബിജെപി എംപിമാർ രാജ്യസഭാ എംപി സോണിയ ഗാന്ധിക്കെതിരെ അവകാശലംഘന പ്രമേയം അവതരിപ്പിച്ചു.

> ഏകദേശം ഒരു മണിക്കൂർ നീണ്ട പ്രസംഗത്തിനിടെ രാഷ്ട്രപതി മുർമു "അവസാനത്തോടെ വളരെ ക്ഷീണിതയായി" എന്ന് സോണിയ ഗാന്ധി പറഞ്ഞത് ക്യാമറയിൽ പതിഞ്ഞതോടെയാണ് വിവാദം ഉടലെടുത്തത്. "അവർക്ക് സംസാരിക്കാൻ പോലും കഴിയില്ല, പാവം" എന്ന് സോണിയ ഗാന്ധി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/267786/breach-of-privilege-notice-against-sonia-gandhi)