---
title: "മണത്തണയിൽ നാളെ മുതൽ വോളിബോൾ മാമാങ്കം"
english_title: "Volleyball Tournament In Manathana To Begin From Tomorrow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/267796/volleyball-tournament-in-manathana-to-begin-from-tomorrow"
published_at: "2025-02-03T21:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a0e2c52616c_manathana.jpg"
keywords: []
---

# മണത്തണയിൽ നാളെ മുതൽ വോളിബോൾ മാമാങ്കം

> **Lead Summary:** മണത്തണ : ഓൾ കേരള ഇന്റർ കോളേജ് വോളീബോൾ ടൂർണമെന്റും അണ്ടർ 19 ആൻഡ് വനിതാ വോളിയും നാളെ (ചൊവ്വാഴ്ച) ആരംഭിക്കും. മണത്തണ പുതിയകുളം പരിസരത്തെ കെപികെ ഫ്‌ളഡ്‌ലിറ്റ് സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുക. ചെങ്കൽ തൊഴിലാളി ഡ്രൈവേഴ്‌സ് ആൻഡ് ക്ലീനേഴ്‌സ് വെൽഫെയർ ട്രസ്റ്റ് സംഘടിപ്പിക്കുന്ന 'സി.ടി.ഡി.സി വോളി 2025' മണത്തണ ഗ്രാമോത്സവത്തിന്റെ ഭാഗമായാണ് നടത്തുന്നത്.

## Article Content

മണത്തണ : ഓൾ കേരള ഇന്റർ കോളേജ് വോളീബോൾ ടൂർണമെന്റും അണ്ടർ 19 ആൻഡ് വനിതാ വോളിയും നാളെ (ചൊവ്വാഴ്ച) ആരംഭിക്കും. മണത്തണ പുതിയകുളം പരിസരത്തെ കെപികെ ഫ്‌ളഡ്‌ലിറ്റ് സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുക. ചെങ്കൽ തൊഴിലാളി ഡ്രൈവേഴ്‌സ് ആൻഡ് ക്ലീനേഴ്‌സ് വെൽഫെയർ ട്രസ്റ്റ് സംഘടിപ്പിക്കുന്ന 'സി.ടി.ഡി.സി വോളി 2025' മണത്തണ ഗ്രാമോത്സവത്തിന്റെ ഭാഗമായാണ് നടത്തുന്നത്.

ചൊവ്വാഴ്ച മുതൽ ശനിയാഴ്ച വരെ വൈകുനേരം 6:30 മുതൽ ആരംഭിക്കുന്ന മത്സരങ്ങളിൽ 4 ടീമുകൾ വീതം പങ്കെടുക്കും. 1500 പേർക്ക് കളി കാണുവാനുള്ള സൗകര്യമാണ് സ്റ്റേഡിയത്തിൽ ഒരുക്കിയിരിക്കുന്നത്. 100 രൂപയാണ് ഒരു ദിവസത്തെക്കുള്ള ടിക്കറ്റ് നിരക്ക്. 400 രൂപയുടെ സീസൺ ടിക്കറ്റ് എടുത്താൽ മുഴുവൻ മത്സരങ്ങളും കാണുവാൻ കഴിയും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/267796/volleyball-tournament-in-manathana-to-begin-from-tomorrow)