---
title: "ഉളിക്കൽ ഗ്രാമപഞ്ചായത്ത് പെൺകുട്ടികൾക്ക് നീന്തൽ പരിശീലനം ആരംഭിച്ചു"
english_title: "Ulikkal "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/267813/ulikkal"
published_at: "2025-02-04T05:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a15a7025781_IMG-20250204-WA0002.jpg"
keywords: []
---

# ഉളിക്കൽ ഗ്രാമപഞ്ചായത്ത് പെൺകുട്ടികൾക്ക് നീന്തൽ പരിശീലനം ആരംഭിച്ചു

> **Lead Summary:** **ഉളിക്കൽ** : ഉളിക്കൽ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി യുപി സ്കൂൾ വിഭാഗത്തിലെ പെൺകുട്ടികൾക്കായുള്ള നീന്തൽ പരിശീലനം ആരംഭിച്ചു. നുച്യാട് പുഴയിൽ പള്ളിയാർ കടവിലുള്ള പ്രത്യേകം സജ്ജമാക്കിയിട്ടുള്ള സ്ഥലത്താണ് പരിശീലനം നൽകുന്നത്. നീന്തൽ പരിശീലകരായ അധ്യാപകർ നേതൃത്വത്തിലാണ് പരിശീലനം. ആദ്യ ബാച്ചിൽ 50 പെൺകുട്ടികൾക്കാണ് പരിശീലനം നൽകുന്നത്. പരിശീലന പരിപാടിയുടെ ഉദ്ഘാടനം പള്ളിയാർ കടയിൽ വെച്ച് ഉളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി. ഷാജി നിർവഹിച്ചു.

## Article Content

**ഉളിക്കൽ** : ഉളിക്കൽ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി യുപി സ്കൂൾ വിഭാഗത്തിലെ പെൺകുട്ടികൾക്കായുള്ള നീന്തൽ പരിശീലനം ആരംഭിച്ചു. നുച്യാട് പുഴയിൽ പള്ളിയാർ കടവിലുള്ള പ്രത്യേകം സജ്ജമാക്കിയിട്ടുള്ള സ്ഥലത്താണ് പരിശീലനം നൽകുന്നത്. നീന്തൽ പരിശീലകരായ അധ്യാപകർ നേതൃത്വത്തിലാണ് പരിശീലനം. ആദ്യ ബാച്ചിൽ 50 പെൺകുട്ടികൾക്കാണ് പരിശീലനം നൽകുന്നത്. പരിശീലന പരിപാടിയുടെ ഉദ്ഘാടനം പള്ളിയാർ കടയിൽ വെച്ച് ഉളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി. ഷാജി നിർവഹിച്ചു.

വൈസ് പ്രസിഡന്റ് സമീറ പള്ളിപ്പാത്ത് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഒ.വി.ഷാജു, പഞ്ചായത്ത് അംഗം ശ്രീദേവി, പരിക്കളം ശാരദവിലാസംസ്കൂൾ പ്രധാന അധ്യാപകൻ സുരേഷ് മാസ്റ്റർ, സി ഡി എസ് ചെയർപേഴ്സൺ വിജി ശശി, പദ്ധതിയുടെ നിർവഹണ ഉദ്യോഗസ്ഥ നുച്യാട് ഗവൺമെന്റ് യുപി സ്കൂൾ പ്രധാന അധ്യാപക റഹ്മത്തുന്നിസ, സ്റ്റീഫൻ മാത്യു മാസ്റ്റർ തുടങ്ങിയവർ പ്രസംഗിച്ചു. വിവിധ സ്കൂളിൽ നിന്നുള്ള അധ്യാപകരും വിദ്യാർത്ഥികളും  ചടങ്ങിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/267813/ulikkal)