---
title: "ഭക്ഷ്യവിഷബാധ ; കണ്ണൂർ കടവത്തൂരിൽ പുല്ല് തിന്ന പശുക്കൾ  ചത്തു"
english_title: "Foodpoission"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/267929/foodpoission"
published_at: "2025-02-04T14:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a1dc1ee2922_1000054329.jpg"
keywords: []
---

# ഭക്ഷ്യവിഷബാധ ; കണ്ണൂർ കടവത്തൂരിൽ പുല്ല് തിന്ന പശുക്കൾ  ചത്തു

> **Lead Summary:** **കണ്ണൂർ : **കടവത്തൂരിൽ പുല്ല് തിന്ന പശുക്കൾ അവശനിലയിലായി ചത്തു. ക്ഷീര കര്‍ഷകനായ ഹുദാ മസ്ജിദിന് സമീപം ഞോലയില്‍ കുനിയില്‍ ഫയാസിന്റെ രണ്ടു പശുക്കളാണ് ചത്തത്. ഭക്ഷ്യവിഷബാധയേറ്റതാണ് പശുക്കള്‍ ചാവാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം.

## Article Content

**കണ്ണൂർ : **കടവത്തൂരിൽ പുല്ല് തിന്ന പശുക്കൾ അവശനിലയിലായി ചത്തു. ക്ഷീര കര്‍ഷകനായ ഹുദാ മസ്ജിദിന് സമീപം ഞോലയില്‍ കുനിയില്‍ ഫയാസിന്റെ രണ്ടു പശുക്കളാണ് ചത്തത്. ഭക്ഷ്യവിഷബാധയേറ്റതാണ് പശുക്കള്‍ ചാവാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം.

ഫയാസിന്റെ അഞ്ചു പശുക്കളില്‍ രണ്ടെണ്ണമാണ് ചത്തത് . രാവിലെയും ഉച്ചയ്ക്കുമായി ചത്തത്.കറവ പശുവും പശുക്കുട്ടനുമാണ് ചത്തത്.റിട്ടേഡ് സീനിയര്‍ വെറ്റിനറി സര്‍ജന്‍ രവി പ്രസാദ് സാമ്പിള്‍ എടുത്ത് കണ്ണൂര്‍ വെറ്റിനറി ലാബിലേക്ക് പരിശോധയ്ക്ക് അയച്ചു. പച്ചപ്പുല്ലില്‍ നിന്നും ഏറ്റ ഭക്ഷ്യവിഷബാധയാവാം മരണകാരണമെന്ന് ഡോക്ടര്‍ പറഞ്ഞു.

തൃപങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് സക്കീന തെക്കയില്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇസ്മയില്‍ കൊയമ്പ്രത്ത് , വാര്‍ഡ് അംഗങ്ങളായ നെല്ലൂര്‍ ഇസ്മയില്‍ മാസ്റ്റര്‍, വി കെ തങ്കമണി, സി കെ സുലൈഖ, തുടങ്ങിയവര്‍ സന്ദര്‍ശിച്ചു. വിവിധ കക്ഷിരാഷ്ട്രീയ പ്രതിനിധികളായ എ കെ സുരേഷ് , ഇ കെ പവിത്രന്‍ സന്ദര്‍ശിച്ചു. പശു ചത്തത് കാരണം നഷ്ടരം നേരിട്ട കര്‍ഷകന് വേണ്ട എല്ലാ സഹായങ്ങളും ചെയ്തു നല്‍കുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് സക്കീനതക്കയില്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/267929/foodpoission)