കോഴിക്കോട്: അരയിടത്തുപാലത്ത് ബസ് തലകീഴായി മറിഞ്ഞു. നിരവധിപേർക്ക് പരിക്ക്. പരിക്കേറ്റ എല്ലാവരെയും എല്ലാവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ 7 പേരെ മെഡിക്കൽ കോളേജിലും, ഇരുപതോളം പേരെ ബേബിമെമ്മോറിയൽ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്. ബസ് അമിത വേഗതയിലായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. കോഴിക്കോടുനിന്നും മുക്കം ഭാഗത്തേക്ക് പോകുന്ന ബസ് ആണ് അപകടത്തിൽപെട്ടത്.
BUS ACCIDENT IN KOZHIKODE