കണ്ണൂർ (പരിയാരം) : കണ്ണൂർ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സ്റ്റാഫ് നേഴ്സ് തസ്തികയിൽ ഒഴിവുണ്ട്. വ്യാഴാഴ്ച (06.02.2025 ) മെഡിക്കൽ കോളേജ് സൂപ്രണ്ട് ഓഫീസിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂ മുഖേനയാണ് നിയമനം. കാരുണ്യാ ആരോഗ്യ സുരക്ഷാ പദ്ധതി (KASP ) ക്ക് കിഴിലായിരിക്കും നിയമനം. സയൻസ് വിഷയത്തിൽ നേടിയ പ്രീ-ഡിഗ്രി / പ്ലസ്‌ടു / VHSE ക്കുശേഷം, ബി.എസ്.സി നേഴ്സിംഗ് അല്ലെങ്കിൽ ജി.എൻ.എം പാസായിരിക്കണം എന്നതാണ് യോഗ്യത. കേരളാ സർക്കാരിന്റെ നേഴ്സിംഗ് കൗൺസിൽ രജിസ്‌ട്രേഷനും നിർബന്ധമാണ്.
താത്പ്പര്യമുള്ള ഉദ്യോഗാർത്ഥികൾ, യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും ആയതിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം വാക്ക് ഇൻ ഇന്റർവ്യൂവിന് അരമണിക്കൂർ മുമ്പ് സൂപ്രണ്ട് ഓഫീസിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്. നിയമനം ഒരുവർഷത്തേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ആയിരിക്കും. കൂടുതൽ വിവരങ്ങൾ gmckannur.edu.in എന്ന സ്ഥാപനത്തിന്റെ വെബ്‌സൈറ്റിൽ ലഭ്യമാണ്.
Vacancy