---
title: "നടൻ കോട്ടയം പ്രദീപ് അന്തരിച്ചു"
english_title: "Kotayam pradeep died"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/26803/kotayam-pradeep-died"
published_at: "2022-02-17T07:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620da8419f6d8_images - 2022-02-17T071135.038.jpeg"
keywords: []
---

# നടൻ കോട്ടയം പ്രദീപ് അന്തരിച്ചു

> **Lead Summary:** കോട്ടയം:സിനിമ -സീരിയല്‍ താരം കോട്ടയം പ്രദീപ് അന്തരിച്ചു. 61 വയസ്സായിരുന്നു.ഹൃദയാഘാതത്തെത്തുടര്‍ന്ന് കോട്ടയത്ത് വച്ചായിരുന്നു അന്ത്യം.

## Article Content

കോട്ടയം:സിനിമ -സീരിയല്‍ താരം കോട്ടയം പ്രദീപ് അന്തരിച്ചു. 61 വയസ്സായിരുന്നു.ഹൃദയാഘാതത്തെത്തുടര്‍ന്ന് കോട്ടയത്ത് വച്ചായിരുന്നു അന്ത്യം.

രണ്ടു പതിറ്റാണ്ടായി ചലച്ചിത്രമേഖലയില്‍ സജീവമായിരുന്ന കോട്ടയം പ്രദീപ് എഴുപതിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ജൂനിയര്‍ ആര്‍ട്ടിസ്റ്റായാണ് ചലച്ചിത്ര ജീവിതം ആരംഭിച്ചത്.

2001 ല്‍ പുറത്തിറങ്ങിയ ഈനാട് ഇന്നലെ വരെ എന്ന സിനിമയാണ് ആദ്യ സിനിമ. പ്രശസ്ത ചിത്രങ്ങള്‍: വിണ്ണൈത്താണ്ടി വരുവായാ, ആട്, വടക്കന്‍ സെല്‍ഫി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍, തോപ്പില്‍ ജോപ്പന്‍, കുഞ്ഞിരാമായണം

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/26803/kotayam-pradeep-died)