---
title: "യുവപ്രതിഭാ പുരസ്‌കാരം അപേക്ഷ ക്ഷണിച്ചു"
english_title: "applynow "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/268054/applynow"
published_at: "2025-02-05T06:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a2bb09674b9_download_(2).png"
keywords: []
---

# യുവപ്രതിഭാ പുരസ്‌കാരം അപേക്ഷ ക്ഷണിച്ചു

> **Lead Summary:** **കണ്ണൂർ** : ശാരീരിക - മാനസിക പരിമിതികളെ അതിജീവിച്ച് സമൂഹത്തില്‍ തങ്ങളുടേതായ ഇടം കണ്ടെത്തി പ്രചോദനമാകുന്ന യുവജനങ്ങള്‍ക്ക് സംസ്ഥാന യുവജന കമ്മീഷന്‍ യുവപ്രതിഭാ പുരസ്‌കാരം നല്‍കുന്നു. പുരസ്‌കാരത്തിനായി നാമനിര്‍ദേശം നല്‍കുകയോ സ്വമേധയാ അപേക്ഷ സമര്‍പ്പിക്കുകയോ ചെയ്യാം. പൊതുജനങ്ങളില്‍ നിന്നും ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പരിഗണിച്ച് വിദഗ്ധ ജൂറിയുടെ തീരുമാനത്തിന് വിധേയമായി മൂന്ന് പേര്‍ക്കാണ് പുരസ്‌കാരം നല്‍കുക. യുവപ്രതിഭാ പുരസ്‌കാര ജേതാക്കള്‍ക്ക് 15000 രൂപയുടെ ക്യാഷ് അവാര്‍ഡും ബഹുമതി ശില്‍പ്പവും നല്‍കും. 18 നും 40 നും ഇടയില്‍ പ്രായമുള്ള ഭിന്നശേഷി വിഭാഗക്കാര്‍ ഫോട്ടോ ഉള്‍പ്പെടെ വിശദമായ ബയോഡേറ്റ official.ksyc@gmail.com എന്ന ഇ- മെയില്‍ വിലാസത്തിലോ വികാസ് ഭവനിലുള്ള കമ്മീഷന്‍ ഓഫീസിലേക്ക് തപാല്‍ മുഖേനയോ നേരിട്ടോ അപേക്ഷ സമര്‍പ്പിക്കണം. ഫെബ്രുവരി എട്ട് വരെ അപേക്ഷകള്‍ സമര്‍പ്പിക്കാം. വിലാസം-കേരള സംസ്ഥാന യുവജന കമ്മീഷന്‍, വികാസ് ഭവന്‍, പി.എം. ജി, തിരുവനന്തപുരം -33, ഫോണ്‍ 0471-2308630.

## Article Content

**കണ്ണൂർ** : ശാരീരിക - മാനസിക പരിമിതികളെ അതിജീവിച്ച് സമൂഹത്തില്‍ തങ്ങളുടേതായ ഇടം കണ്ടെത്തി പ്രചോദനമാകുന്ന യുവജനങ്ങള്‍ക്ക് സംസ്ഥാന യുവജന കമ്മീഷന്‍ യുവപ്രതിഭാ പുരസ്‌കാരം നല്‍കുന്നു. പുരസ്‌കാരത്തിനായി നാമനിര്‍ദേശം നല്‍കുകയോ സ്വമേധയാ അപേക്ഷ സമര്‍പ്പിക്കുകയോ ചെയ്യാം. പൊതുജനങ്ങളില്‍ നിന്നും ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പരിഗണിച്ച് വിദഗ്ധ ജൂറിയുടെ തീരുമാനത്തിന് വിധേയമായി മൂന്ന് പേര്‍ക്കാണ് പുരസ്‌കാരം നല്‍കുക. യുവപ്രതിഭാ പുരസ്‌കാര ജേതാക്കള്‍ക്ക് 15000 രൂപയുടെ ക്യാഷ് അവാര്‍ഡും ബഹുമതി ശില്‍പ്പവും നല്‍കും. 18 നും 40 നും ഇടയില്‍ പ്രായമുള്ള ഭിന്നശേഷി വിഭാഗക്കാര്‍ ഫോട്ടോ ഉള്‍പ്പെടെ വിശദമായ ബയോഡേറ്റ official.ksyc@gmail.com എന്ന ഇ- മെയില്‍ വിലാസത്തിലോ വികാസ് ഭവനിലുള്ള കമ്മീഷന്‍ ഓഫീസിലേക്ക് തപാല്‍ മുഖേനയോ നേരിട്ടോ അപേക്ഷ സമര്‍പ്പിക്കണം. ഫെബ്രുവരി എട്ട് വരെ അപേക്ഷകള്‍ സമര്‍പ്പിക്കാം. വിലാസം-കേരള സംസ്ഥാന യുവജന കമ്മീഷന്‍, വികാസ് ഭവന്‍, പി.എം. ജി, തിരുവനന്തപുരം -33, ഫോണ്‍ 0471-2308630.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/268054/applynow)