---
title: "ഇരിട്ടി പയഞ്ചേരി മുക്കിലെ ഓട്ടോമോട്ടീവ് കടയ്ക്ക് തീപിടിച്ചു ; ലക്ഷങ്ങളുടെ നാശനഷ്ടം"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/268094/iritty"
published_at: "2025-02-05T10:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a2f712b0c6f_Picsart_25-02-05_10-58-20-468.jpg"
keywords: []
---

# ഇരിട്ടി പയഞ്ചേരി മുക്കിലെ ഓട്ടോമോട്ടീവ് കടയ്ക്ക് തീപിടിച്ചു ; ലക്ഷങ്ങളുടെ നാശനഷ്ടം

> **Lead Summary:** **ഇരിട്ടി** : ഇരിട്ടി പയഞ്ചേരി മുക്കിൽ തലശേരി മൈസൂർ അന്തർസംസ്ഥാന പാതയിൽ പ്രവർത്തിച്ചുവരുന്ന ഓട്ടോമോട്ടീവ് കടയ്ക്ക് തീപിടിച്ചു ലക്ഷങ്ങളുടെ നാശനഷ്ടം സംഭവിച്ചതായി പ്രാഥമിക കണക്കുകൾ . പയഞ്ചേരിമുക്ക് സ്വദേശി കെ.വി. ഷെമീറിന്റെ കാർ എക്സ് ഓട്ടോമോട്ടീവ് എന്ന സ്ഥാപനമാണ് തീ പിടുത്തത്തിൽ കത്തിനശിച്ചത് . ചൊവ്വാഴ്ച രാത്രി 12 മണിയോടെ ആണ് തീ പിടുത്തം ഉണ്ടയത്. 

## Article Content

**ഇരിട്ടി** : ഇരിട്ടി പയഞ്ചേരി മുക്കിൽ തലശേരി മൈസൂർ അന്തർസംസ്ഥാന പാതയിൽ പ്രവർത്തിച്ചുവരുന്ന ഓട്ടോമോട്ടീവ് കടയ്ക്ക് തീപിടിച്ചു ലക്ഷങ്ങളുടെ നാശനഷ്ടം സംഭവിച്ചതായി പ്രാഥമിക കണക്കുകൾ . പയഞ്ചേരിമുക്ക് സ്വദേശി കെ.വി. ഷെമീറിന്റെ കാർ എക്സ് ഓട്ടോമോട്ടീവ് എന്ന സ്ഥാപനമാണ് തീ പിടുത്തത്തിൽ കത്തിനശിച്ചത് . ചൊവ്വാഴ്ച രാത്രി 12 മണിയോടെ ആണ് തീ പിടുത്തം ഉണ്ടയത്. 

ഇരിട്ടിയിൽ നിന്നെത്തിയ രണ്ട് യൂണിറ്റ് ഫയർ ഫോഴ്സ് അംഗങ്ങളും പോലീസും നാട്ടുകാരും ചേർന്നാണ് തീ അണച്ചത് . വാഹങ്ങളുടെ ഇന്ററീരിയർ വസ്തുക്കൾ , സൗണ്ട് സിസ്റ്റും തുടങ്ങി വിലപിടിപ്പുള്ള സാധങ്ങൾ വില്പന നടത്തിയിരുന്ന കടയിലാണ് തീപിടുത്തം ഉണ്ടായത് . കടയോട് ചേർന്ന ഗോഡൗണിലാണ് ആദ്യം തീപടർന്നത് .ഗോഡൗൺ പൂർണ്ണമായും കത്തി നശിച്ചു . കടക്കുള്ളിലേക്കും തീ പടർന്നെങ്കിലും പൂർണ്ണമായും കത്തിപ്പടരുന്നതിന് മുൻപ് തന്നെ തീ അണയ്ക്കാൻ കഴിഞ്ഞു . എങ്കിലും കടയ്ക്കുള്ളിലെ സീലിങ്ങ് ഉൾപ്പെടെ കത്തി നശിച്ച നിലയിലാണ് . കൂടുതലും ഇലട്രോണിക് ഉപകാരങ്ങൾ ആയതുകൊണ്ട് കടയ്ക്കുള്ളിലെ സാധങ്ങളും ചൂടിൽ കേടുപാട് സംഭവിക്കാൻ സാധ്യത ഉള്ളതുകൊണ്ട് കടയ്ക്കുള്ളിലെ സാധങ്ങൾ കൂടി പരിശോധിച്ചാൽ മാത്രമേ നാശനഷ്ടം കണക്കാൻ കഴിയുകയുള്ളൂ എന്നാണ് കട ഉടമ പറയുന്നത് . ഷോർട്ട് സർക്യുട്ട് ആവാം തീപിടുത്തത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം . റെജി സ്കറിയയുടെ നേതൃത്വത്തിൽ ഇരിട്ടിയിൽ നിന്നുള്ള പോലീസ് സംഘവും സ്ഥലത്തെത്തി തീ അണയ്ക്കാൻ നേതൃത്വം നൽകി .

ഒരു മണിക്കൂറോളം നീണ്ട ശ്രമത്തിന് ശേഷമാണ് ഫയർ ഫോഴ്സ് തീ പൂർണ്ണമായും അണച്ചത് . ഇരിട്ടിയിൽ നിന്നും എത്തിയ ഫയർ ഫോഴ്‌സ് സംഘത്തിൽ എ എസ് ടി ഒ മഹറൂഫ് വാഴോത്ത് ,ഫയർ ആൻഡ് റിസ്‌ക്യു ഓഫിസർ മാരായ ഇ.ജെ. മത്തായി ,ശാലോ സത്യൻ ,അനീഷ് മാത്യു , ജസ്റ്റിൻ ജെയിംസ് , സി.വി. സൂരജ് ,ഹോം ഗാർ്ഡുമാരായ വി. രമേഷ് , സദാനന്തൻ ആലക്കണ്ടി , അനീഷ് എന്നിവർ പങ്കെടുത്തു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/268094/iritty)