---
title: "പകുതി വിലയ്ക്ക് സ്കൂട്ടര്‍ തട്ടിപ്പ്; കണ്ണൂരില്‍ മാത്രം 2000 പരാതികള്‍"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/268111/kannur"
published_at: "2025-02-05T11:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a3030087d9e_Screenshot_2025-02-05_114926.jpg"
keywords: []
---

# പകുതി വിലയ്ക്ക് സ്കൂട്ടര്‍ തട്ടിപ്പ്; കണ്ണൂരില്‍ മാത്രം 2000 പരാതികള്‍

> **Lead Summary:** **കണ്ണൂര്‍** : പകുതി വിലയ്ക്ക് ഇരുചക്ര വാഹനവും ഗൃഹോപകരണങ്ങളും വാഗ്ദാനം ചെയ്തുള്ള തട്ടിപ്പില്‍ കണ്ണൂരില്‍ മാത്രം രണ്ടായിരത്തോളം പരാതികള്‍.

## Article Content

**കണ്ണൂര്‍** : പകുതി വിലയ്ക്ക് ഇരുചക്ര വാഹനവും ഗൃഹോപകരണങ്ങളും വാഗ്ദാനം ചെയ്തുള്ള തട്ടിപ്പില്‍ കണ്ണൂരില്‍ മാത്രം രണ്ടായിരത്തോളം പരാതികള്‍.

രണ്ട് വർഷം മുൻപ് ജില്ലയില്‍ രൂപീകരിച്ച സീഡ് സൊസൈറ്റികള്‍ വഴിയാണ് കോടികള്‍ സമാഹരിച്ചത്. പ്രൊമോട്ടർമാരും തട്ടിപ്പില്‍ പെട്ടുപോയിട്ടുണ്ടാകാമെന്നാണ് പൊലീസ് പറയുന്നത്. കണ്ണൂർ ടൗണ്‍ പൊലീസെടുത്ത കേസില്‍ കോണ്‍ഗ്രസ് നേതാവ് ലാലി വിൻസന്‍റും പ്രതിയാണ്.

കണ്ണൂർ ബ്ലോക്കില്‍ 494 പേരില്‍ നിന്ന് മൂന്നു കോടിയോളം തട്ടിയെന്നാണ് കേസ്. തട്ടിപ്പ് കേസില്‍ അറസ്റ്റിലായ അനന്തു കൃഷ്ണൻ ഉള്‍പ്പെടെ ഏഴു പ്രതികളാണുള്ള്. ഇതില്‍ ഏഴാം പ്രതിയാണ് നിയമോപദേഷ്ടാവായ ലാലി വിന്‍സെന്‍റ്. സംസ്ഥാനത്താകെ നടന്ന തട്ടിപ്പിന്‍റെ വ്യാപ്തി ആയിരം കോടിയോളം വരുമെന്നാണ് പൊലീസ് പറയുന്നത്. തട്ടിപ്പ് കേസിന്‍റെ അന്വേഷം ക്രൈംബ്രാഞ്ചിന്‍റെ സാമ്ബത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന വിഭാഗം ഏറ്റെടുക്കും. പ്രതി അനന്തു കൃഷ്ണന്‍റെ രാഷ്ട്രീയ ബന്ധങ്ങളില്‍ അന്വേഷണം ഉണ്ടാകും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/268111/kannur)