---
title: "കണ്ണൂർ  സ്വദേശിയായ 19കാരി കർണാടകയിലെ നഴ്‌സിംഗ് കോളേജിൽ തൂങ്ങി മരിച്ച നിലയിൽ"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/268135/kannur"
published_at: "2025-02-05T12:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a30e0c738ae_IMG-20250205-WA0022.jpg"
keywords: []
---

# കണ്ണൂർ  സ്വദേശിയായ 19കാരി കർണാടകയിലെ നഴ്‌സിംഗ് കോളേജിൽ തൂങ്ങി മരിച്ച നിലയിൽ

> **Lead Summary:** **കണ്ണൂർ** : മുഴപ്പിലങ്ങാട് സ്വദേശിയായ 19കാരി കർണാടകയിലെ നഴ്‌സിംഗ് കോളേജിൽ തൂങ്ങി മരിച്ച നിലയിൽ. കടവ് റോഡിന് സമീപത്തെ അനാമികയാണ് മരിച്ചത്.

## Article Content

**കണ്ണൂർ** : മുഴപ്പിലങ്ങാട് സ്വദേശിയായ 19കാരി കർണാടകയിലെ നഴ്‌സിംഗ് കോളേജിൽ തൂങ്ങി മരിച്ച നിലയിൽ. കടവ് റോഡിന് സമീപത്തെ അനാമികയാണ് മരിച്ചത്.

കർണാടക രാമനഗരയിലെ ദയാനന്ദ സാഗർ കോളജിൽ ഒന്നാം വർഷ ബി എസ് സി നേഴ്‌സിങ് വിദ്യാർത്ഥിനിയായിരുന്നു. ഹോസ്റ്റൽ മുറിയിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഹരോഹളളി പൊലീസ് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/268135/kannur)