---
title: " പകുതി വിലക്ക് ഇരുചക്ര വാഹനങ്ങൾ നൽകാമെന്ന് പറഞ്ഞ്  തട്ടിപ്പു നടത്തിയ സംഘത്തിനെതിരെ അന്വേഷണം ആരംഭിച്ചതായി കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ"
english_title: "Kannurcitypolicecommition"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/268169/kannurcitypolicecommition"
published_at: "2025-02-05T14:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a3287dd1bb4_1000054600.jpg"
keywords: []
---

#  പകുതി വിലക്ക് ഇരുചക്ര വാഹനങ്ങൾ നൽകാമെന്ന് പറഞ്ഞ്  തട്ടിപ്പു നടത്തിയ സംഘത്തിനെതിരെ അന്വേഷണം ആരംഭിച്ചതായി കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ

> **Lead Summary:** **കണ്ണൂർ : **പകുതി വിലക്ക് ഇരുചക്ര വാഹനങ്ങൾ നൽകാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ സംഘത്തിനെതിരെ അന്വേഷണം ആരംഭിച്ചതായി കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ നിധിൻരാജ്.

## Article Content

**കണ്ണൂർ : **പകുതി വിലക്ക് ഇരുചക്ര വാഹനങ്ങൾ നൽകാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ സംഘത്തിനെതിരെ അന്വേഷണം ആരംഭിച്ചതായി കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ നിധിൻരാജ്.

എൻജിഒ കോൺഫെഡറേഷന്റെ മറവിൽ സർദാർ പട്ടേൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് റിസർച്ച് ഡെവലപ്മെന്റ് സൊസൈറ്റി (സ്പിയാർഡ്സ്)യുടെ കീഴിൽ ഇരുചക്ര വാഹനം വിതരണം ചെയ്യാമെന്ന് പറഞ്ഞ് കണ്ണൂർ  ജില്ലയിൽ ഇതുവരെ 700പരാതികൾ ലഭിച്ചതായി സിറ്റി പോലീസ് കമ്മീഷണർ പറഞ്ഞു. വളപട്ടണം, മയ്യിൽ, കണ്ണൂർ ടൗൺ സ്റ്റേഷനുകളിലാണ് നിലവിൽ പരാതികൾ വന്നുകൊണ്ടിരിക്കുന്നത്.

സീഡ് സൊസൈറ്റി രജിസ്റ്റർ ചെയ്ത് അതിൽ ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ നിരവധിപേരെ അംഗങ്ങളാക്കി അവരിൽ നിന്നും പണം സ്വരൂപിച്ച് കേന്ദ്രീകൃത അക്കൗണ്ടിലേക്ക് അയച്ചാണ് തട്ടിപ്പ് നടത്തിയത്.

കുറഞ്ഞ വിലക്ക് സാധനം ലഭിക്കുമെന്ന പ്രതീതി സൃഷ്ടിച്ചായിരുന്നു തട്ടിപ്പ്. സ്ഥാപനത്തിന്റെ ഇടപാടുകളുമായി ബന്ധപ്പെട്ട അന്വേഷണം ആരംഭിച്ചതായി കമ്മീഷണർ പറഞ്ഞു.

പ്രമോർട്ടർമാരുടെയും അക്കൗണ്ടുകൾ പരിശോധിക്കുന്നുണ്ട്.

320 രൂപ വാങ്ങിയാണ് അംഗങ്ങളെ ചേർത്തത്. ഇവർക്ക്പലരീതിയിലുള്ള വാഗ്ദാനങ്ങളാണ് നടത്തിയത്. സമാനരീതിയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെക്കുറിച്ചുള്ള പരാതികളും അന്വേഷിക്കുമെന്ന് കമ്മീഷണർ പറഞ്ഞു. സ്ഥാപനത്തിന്റെ നിയമോപദേശക എന്ന നിലയിൽ കോൺഗ്രസ് നേതാവായ ലാലി വിൻസെന്റിനെതിരെയും പരാതി ഉണ്ടായതിനാലാണ് കേസെടുത്തത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/268169/kannurcitypolicecommition)