---
title: "ഇരിട്ടി എം ജി കോളേജിൽ സെമിനാർ പരമ്പര"
english_title: "Seminaratmgcollege"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/268214/seminaratmgcollege"
published_at: "2025-02-05T17:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a354b66135e_1000054651.jpg"
keywords: []
---

# ഇരിട്ടി എം ജി കോളേജിൽ സെമിനാർ പരമ്പര

> **Lead Summary:** **ഇരിട്ടി: ** അക്കാദമിക്ക് സമ്പുഷ്ടീകരണത്തിനായി ഗുണനിലവാര സംരംഭങ്ങളുടെ ഭാഗമായി ഇരിട്ടിയിലെ മഹാത്മാഗാന്ധി കോളേജിൽ നടക്കുന്ന മൾട്ടി ഡിസിപ്ലിനറി സെമിനാർ പരമ്പരയിൽ ഇന്ത്യൻ വിജ്ഞാന സംവിധാനത്തെക്കുറിച്ചു നടന്ന സെമിനാർ കാലിക്കറ്റ് സർവകലാശാല സംസ്‌കൃത വിഭാഗം റിട്ട. പ്രൊഫ. ഡോ.സി. രാജേന്ദ്രൻ ഉദ്‌ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. ഡോ. ആർ. സ്വരൂപ അധ്യക്ഷത വഹിച്ചു.

## Article Content

**ഇരിട്ടി: ** അക്കാദമിക്ക് സമ്പുഷ്ടീകരണത്തിനായി ഗുണനിലവാര സംരംഭങ്ങളുടെ ഭാഗമായി ഇരിട്ടിയിലെ മഹാത്മാഗാന്ധി കോളേജിൽ നടക്കുന്ന മൾട്ടി ഡിസിപ്ലിനറി സെമിനാർ പരമ്പരയിൽ ഇന്ത്യൻ വിജ്ഞാന സംവിധാനത്തെക്കുറിച്ചു നടന്ന സെമിനാർ കാലിക്കറ്റ് സർവകലാശാല സംസ്‌കൃത വിഭാഗം റിട്ട. പ്രൊഫ. ഡോ.സി. രാജേന്ദ്രൻ ഉദ്‌ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. ഡോ. ആർ. സ്വരൂപ അധ്യക്ഷത വഹിച്ചു.

കോളേജ് മാനേജർ ചന്ദ്രൻ തില്ലങ്കേരി മുഖ്യഭാഷണം നടത്തി.ഐ ക്യൂ എ സി കോർഡിനേറ്റർ ഡോ.കെ. അനീഷ് കുമാർ, സി.വി. സന്ധ്യ, കെ.വി. പ്രമോദ് കുമാർ, ജിംലി മാനുവൽ എന്നിവർ സംസാരിച്ചു. തുടർന്ന് ഇന്ത്യയുടെ പരമ്പരാഗത വിജ്ഞാന ശേഖരത്തെക്കുറിച്ചുള്ള സെമിനാറും പ്രൊഫ.ഡോ. സി. രാജേന്ദ്രൻ അവതരിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/268214/seminaratmgcollege)