---
title: "വനിതാദിനാഘോഷത്തിന്റെ ഭാ​ഗമായി സ്ത്രീകള്‍ക്ക് ടൂര്‍ പാക്കേജുകള്‍ പ്രഖ്യാപിച്ച്‌ കെഎസ്‌ആര്‍ടിസി"
english_title: "Special package for women"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/26822/special-package-for-women"
published_at: "2022-02-17T08:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620dc0c4ccb4d_n3600139681645068438226d970a8ad2c51f19256a32c6c1a137e89639a469772be0e2723c50e42ba698e93.jpg"
keywords: []
---

# വനിതാദിനാഘോഷത്തിന്റെ ഭാ​ഗമായി സ്ത്രീകള്‍ക്ക് ടൂര്‍ പാക്കേജുകള്‍ പ്രഖ്യാപിച്ച്‌ കെഎസ്‌ആര്‍ടിസി

> **Lead Summary:** കോഴിക്കോട്: വനിതാദിനാഘോഷത്തിന്റെ ഭാ​ഗമായി സ്ത്രീകള്‍ക്ക് ടൂര്‍ പാക്കേജുകള്‍ പ്രഖ്യാപിച്ച്‌ കെഎസ്‌ആര്‍ടിസി

## Article Content

കോഴിക്കോട്: വനിതാദിനാഘോഷത്തിന്റെ ഭാ​ഗമായി സ്ത്രീകള്‍ക്ക് ടൂര്‍ പാക്കേജുകള്‍ പ്രഖ്യാപിച്ച്‌ കെഎസ്‌ആര്‍ടിസി

മാര്‍ച്ച്‌ എട്ട് മുതല്‍ 13-വരെയാണ് വനിതായാത്രാ വാരം നടത്തുന്നത്.

വനിതാ സംഘടനകള്‍ക്കും ​ഗ്രൂപ്പുകള്‍ക്കും മറ്റും അവര്‍ ആവശ്യപ്പെടുന്ന വിനോദ സഞ്ചാര ട്രിപ്പുകള്‍ ക്രമീകരിച്ച്‌ നല്‍കും. കെഎസ്‌ആര്‍ടിസി ആരംഭിച്ച ബജറ്റ് ടൂറിസം സെല്ലാണ് പദ്ധതി നടപ്പാക്കുന്നത്.

സംസ്ഥാനത്തെ 14 ജില്ലകളില്‍ നിന്നായി 56 ട്രിപ്പുകളാണ് ഒരുക്കിയിട്ടുള്ളത്. ഏകദിന യാത്രകളാണ് കൂടുതലുമുള്ളത്. ആവശ്യാനുസരണം ദ്വിദിന യാത്രകളും ക്രമീകരിക്കും. എല്ലാ യാത്രകളിലും വനിതാ കണ്ടക്ടര്‍മാരുടെ സേവനം ഉണ്ടാകും. വനംവകുപ്പിന്റെ സഹകരണവും ഉറപ്പാക്കും. ഭക്ഷണം ഉള്‍പ്പെടെയുള്ളവ പാക്കേജില്‍ അടങ്ങിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/26822/special-package-for-women)