---
title: "ആറളം പട്ടികവർഗ്ഗ പുനരധിവാസ മേഖലയിൽ കുടുംബശ്രീ അംഗങ്ങൾക്ക് സംരഭകത്വ അവബോധ പരിശീലനം സംഘടിപ്പിച്ചു"
english_title: "Aralam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/268265/aralam"
published_at: "2025-02-06T04:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a3f39547941_IMG-20250206-WA0002.jpg"
keywords: []
---

# ആറളം പട്ടികവർഗ്ഗ പുനരധിവാസ മേഖലയിൽ കുടുംബശ്രീ അംഗങ്ങൾക്ക് സംരഭകത്വ അവബോധ പരിശീലനം സംഘടിപ്പിച്ചു

> **Lead Summary:** **ആറളം**: കുടുംബശ്രീ ജില്ലാ മിഷന് കീഴിൽ പ്രവർത്തിക്കുന്ന ആറളം പട്ടികവർഗ പ്രത്യേക പദ്ധതിയുടെ ഭാഗമായി 2 ദിവസത്തെ പരിശീലനം സംഘടിപ്പിച്ചു. ഫാം പ്രദേശത്ത് കൂടുതൽ പേർക്ക് കൃഷി, മൃഗ സംരക്ഷണ ഉപജീവന മേഖലകളിൽ കൂടുതൽ സാധ്യതകൾ ഒരുക്കി നൽകുകയാണ് പരിപാടിയുടെ ലക്ഷ്യം.

## Article Content

**ആറളം**: കുടുംബശ്രീ ജില്ലാ മിഷന് കീഴിൽ പ്രവർത്തിക്കുന്ന ആറളം പട്ടികവർഗ പ്രത്യേക പദ്ധതിയുടെ ഭാഗമായി 2 ദിവസത്തെ പരിശീലനം സംഘടിപ്പിച്ചു. ഫാം പ്രദേശത്ത് കൂടുതൽ പേർക്ക് കൃഷി, മൃഗ സംരക്ഷണ ഉപജീവന മേഖലകളിൽ കൂടുതൽ സാധ്യതകൾ ഒരുക്കി നൽകുകയാണ് പരിപാടിയുടെ ലക്ഷ്യം.

ആറളം ഗ്രാമ പഞ്ചായത്ത് ആറാം വാർഡ് മെമ്പർ മിനി ദിനേശന്റെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ് കെ. പി രാജേഷ് പരിപാടി ഉദ്ഘാടനം ചെയ്തു. മൈക്രോ എൻ്റർപ്രെസസ് കൺസൽട്ടൻ്റ് ദേവിന മോഹൻ രാജ് പരിശീലനം നയിച്ചു .

പത്താം വാർഡ് മെമ്പർ , യു കെ സുധാകരൻ , ഊരുമൂപ്പൻ പി.കെ രമേശൻ , സി ഡി എസ് ചെയർപേഴ്സൺ ശാലിനി ചന്ദ്രൻ, എസ് ടി പ്രമോട്ടർ എം കെ മഞ്ജു, ആറളം പട്ടികവർഗ്ഗ പ്രത്യേക പദ്ധതി കോഡിനേറ്റർ പി സനൂപ്, അസി. കോർഡിനേറ്റർ ടി വി ജിതേഷ് എന്നിവർ സംസാരിച്ചു. വിവിധ ബ്ലോക്കുകളിൽ നിന്നായി 90 ഓളം പേർ രണ്ടു ദിവസങ്ങളിലായി നടന്ന പരിശീലന പരിപാടിയിൽ പങ്കെടുത്തു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/268265/aralam)