---
title: "വാഴ കൃഷി വിളവെടുപ്പ് നടന്നു"
english_title: "Irittykrishibhavan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/268375/irittykrishibhavan"
published_at: "2025-02-06T14:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a473decdb69_1000054910.jpg"
keywords: []
---

# വാഴ കൃഷി വിളവെടുപ്പ് നടന്നു

> **Lead Summary:** **ഇരിട്ടി : **കാർഷിക വികസന ക്ഷേമ വകുപ്പ്, പടിയൂർ-കല്യാട് പഞ്ചായത്ത്, കൃഷിഭവൻ എന്നിവയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന കൃഷിക്കൂട്ടം വാഴ കൃഷി വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡൻ്റ് ബി. ഷംസുദീൻ നിർവഹിച്ചു. ആറാം വാർഡ് കതിർ കൃഷിക്കുട്ടത്തിൻ്റെ കൃഷി തോട്ടത്തിൽ നടത്തിയ വിളവെടുപ്പിൽ പഞ്ചായത്തിലെ വിവിധ കൃഷിക്കുട്ടം അംഗങ്ങൾ പങ്കെടുത്തു.

## Article Content

**ഇരിട്ടി : **കാർഷിക വികസന ക്ഷേമ വകുപ്പ്, പടിയൂർ-കല്യാട് പഞ്ചായത്ത്, കൃഷിഭവൻ എന്നിവയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന കൃഷിക്കൂട്ടം വാഴ കൃഷി വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡൻ്റ് ബി. ഷംസുദീൻ നിർവഹിച്ചു. ആറാം വാർഡ് കതിർ കൃഷിക്കുട്ടത്തിൻ്റെ കൃഷി തോട്ടത്തിൽ നടത്തിയ വിളവെടുപ്പിൽ പഞ്ചായത്തിലെ വിവിധ കൃഷിക്കുട്ടം അംഗങ്ങൾ പങ്കെടുത്തു.

പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ സിബി കാവനാൽ അധ്യക്ഷത വഹിച്ചു. കൃഷി ഓഫിസർ നിത്യ, അസി. കൃഷി ഓഫീസർ കെ. ആർ.രേഖ , പി.കെ. പുഷ്പാകരൻ, ആർ. പി .ദിനേശൻ, ഷാൻ്റി തൊണ്ണൻകുഴി , എ.ടി. സണ്ണി, ഷാജി തെക്കേടത്ത് തുടങ്ങിയർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/268375/irittykrishibhavan)