---
title: "കെഎസ്ആർടിസിക്ക് സർക്കാർ സഹായം; 103 കോടി രൂപ കൂടി അനുവദിച്ചു"
english_title: "Ksrtcfund"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/268383/ksrtcfund"
published_at: "2025-02-06T14:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a479842ae93_1000054921.jpg"
keywords: []
---

# കെഎസ്ആർടിസിക്ക് സർക്കാർ സഹായം; 103 കോടി രൂപ കൂടി അനുവദിച്ചു

> **Lead Summary:** **തിരുവനന്തപുരം : **കെഎസ്ആർടിസിക്ക് സർക്കാർ സഹായമായി 103.10 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. പെൻഷൻ വിതരണത്തിനായി 73.10 കോടി രൂപയും, മറ്റു കാര്യങ്ങൾക്കുള്ള സഹായമായി 30 കോടി രൂപയും അനുവദിച്ചു.

## Article Content

**തിരുവനന്തപുരം : **കെഎസ്ആർടിസിക്ക് സർക്കാർ സഹായമായി 103.10 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. പെൻഷൻ വിതരണത്തിനായി 73.10 കോടി രൂപയും, മറ്റു കാര്യങ്ങൾക്കുള്ള സഹായമായി 30 കോടി രൂപയും അനുവദിച്ചു.

കെഎസ്ആർടിസിക്ക് ഈ സാമ്പത്തിക വർഷത്തെ ബജറ്റിൽ 900 കോടി രൂപയാണ് വകയിരുത്തിയിരുന്നത്. എന്നാൽ, ഇതിനകം 1479.42 കോടി രൂപ നൽകി. ബജറ്റ് വകയിരുത്തലിനെക്കാൾ 579.42 കോടി രൂപയാണ് അധികമായി അനുവദിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/268383/ksrtcfund)